Thursday October 18, 2018
Latest Updates

മീ ടു ക്യാമ്പെയിന്‍ ; ആരോപണത്തിന് മറുപടിയുമായി മുകേഷ്: ‘ഒരിക്കലും ശല്യം ചെയ്തിട്ടില്ല തന്റെ പേരില്‍ മറ്റാരെങ്കിലും വിളിച്ചതാവാം’

മീ ടു ക്യാമ്പെയിന്‍ ; ആരോപണത്തിന് മറുപടിയുമായി മുകേഷ്: ‘ഒരിക്കലും ശല്യം ചെയ്തിട്ടില്ല തന്റെ പേരില്‍ മറ്റാരെങ്കിലും വിളിച്ചതാവാം’

കൊച്ചി :’മീ ടൂ’ ക്യാംപയിനിലൂടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി മുകേഷ് എംഎല്‍എ. താന്‍ ഒരിക്കലും ശല്യം ചെയ്തിട്ടില്ലെന്നും തന്റെ പേരില്‍ ആരെങ്കിലും അവരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മുകേഷ് പറഞ്ഞു. 19 വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെ മുകേഷ് ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫ് ആരോപിച്ചത്. എന്നാല്‍ ഫോണ്‍ ചെയ്തത് താനാണെന്ന് എങ്ങനെ അറിയാനാകുമെന്നു മുകേഷ് ചോദിച്ചു.തന്റെ പേരില്‍ മറ്റാരെങ്കിലും ഫോണ്‍ ചെയ്തതാകാമെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു കലാകുടുംബത്തില്‍ നിന്നും വന്ന ആളാണ് ഞാന്‍. അമ്മ, സഹോദരി, ഭാര്യ എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. ഇത്തരം സംഭവങ്ങളില്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. കൂടുതല്‍ പെണ്‍കുട്ടികള്‍ ധൈര്യമായി കലാരംഗത്തേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം. മുകേഷ് പറഞ്ഞു.

പ്രോഗ്രാം ഡയറക്ടറായ ഡെറിക് ഒബ്രിയാന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമാണ്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞാന്‍ നേരിട്ട് കാണുകയും സംസാരിക്കുകയുമെല്ലാം ചെയ്തതാണ്. താന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കില്ലല്ലോ എന്നും മുകേഷ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ടെസ് ജോസഫ് മുകേഷിനെതിരേ രംഗത്തെത്തിയത്. ‘കോടീശ്വരന്‍’ പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് തന്നെ പലവട്ടം ഫോണില്‍ വിളിച്ചെന്നും തന്റെ മുറി അയാളുടേതിനടുത്തേക്ക് മാറ്റിച്ചെന്നും ടെസ് ട്വീറ്റ് ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായ കമ്പനിയുടെ മേധാവി ഡെറിക് ഒബ്രിയാന്‍ ഇടപെട്ട് തന്നെ രക്ഷിച്ചെന്നാണ് ടെസിന്റെ ട്വീറ്റ്.

അയര്‍ലണ്ടില്‍ നിന്നും സൈനീക സേവനത്തിനായി കൊല്‍ക്കൊത്തയില്‍ എത്തിയ സൈനികന്റെ മകനായ ഡെറിക്ക് ഒബ്രിയാന്‍ പക്ഷെ സംഭവത്തില്‍ ഇതേ വരെ പ്രതീകരിച്ചിട്ടില്ല.ഇപ്പോള്‍ തൃണമൂല്‍ എം.പിയായ ഡെറിക്ക് ഒബ്രിയാന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ക്വിസ് മാസ്റ്ററാണ്

Scroll To Top