Thursday October 18, 2018
Latest Updates

മീ ടു ‘കാമ്പെയിന്‍ മലയാള സിനിമയിലേക്കും: നടന്‍ മുകേഷിനെതിരെ ആരോപണവുമായി ടെലിവിഷന്‍ സംവിധായിക

മീ ടു ‘കാമ്പെയിന്‍ മലയാള സിനിമയിലേക്കും: നടന്‍ മുകേഷിനെതിരെ ആരോപണവുമായി ടെലിവിഷന്‍ സംവിധായിക

കൊച്ചി :ഹോളിവുഡിലും ബോളിവുഡിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ മീ ടു ‘കാമ്പെയിന്‍ മലയാള സിനിമയിലേക്കും.ടെസ് ജോസഫ് എന്ന ടെലിവിഷന്‍ സംവിധായികയാണ് സിപിഎം സഹയാത്രികനും നിയമസബാ സാമാജികനുമായ നടന്‍ മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത്, ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍. കോടീശ്വരന്‍ എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നുടെസ്. തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായും ടെസ് ആരോപിക്കുന്നു.

തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്നും തന്നെ രക്ഷിച്ചതെന്നും ടെസ് പറയുന്നു. ‘ആ പരിപാടിയിലെ ഏക വനിത അംഗം ഞാനായിരുന്നു. ഒരു രാത്രി ഫോണ്‍ കോളുകള്‍ നിലയ്ക്കാതെ വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടി വന്നു. തന്റെ റൂം മാറ്റിയതെന്തിനെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതാെണന്നായിരുന്നു മറുപടി.

ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ ട്വീറ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അതെ എന്ന് ടെസ് മറുപടി നല്‍കിയത്. ബോളിവുഡില്‍ മീ ടു കാംപെയ്ന്‍ ശക്തമായി തുടങ്ങിയതിന്റെ തുടര്‍ച്ചയായാണ് മുകേഷിനെതിരെയും ആരോപണം ഉണ്ടായിരുന്നത്. പത്ത് വര്‍ഷം മുമ്പ് നാനാ പടേക്കര്‍ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീന്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് വെളിപ്പെടുത്തി കങ്കണയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.സംവിധായകന്‍ മഹേഷ്ഭട്ടിന്റെ മകളും സിനിമാ നടിയുമായ പൂജാഭട്ടും മീ ടു കാമ്പെയിനില്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു.

Scroll To Top