Thursday November 15, 2018
Latest Updates

മീ’ടൂ വെളിപ്പെടുത്തലുകളുമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ പെണ്‍കുട്ടി…ഇന്ത്യയാലും യൂറോപ്പായാലും പീഡനത്തിന് ഒരേ നിറം  ‘ഒന്നും പറയില്ലെന്ന ധാര്‍ഷ്ഠ്യത്തില്‍ തൊട്ടും തലോടിയും പേടിപ്പെടുത്തിയും പുരുഷന്മാര്‍ വേട്ടയാടി’

മീ’ടൂ വെളിപ്പെടുത്തലുകളുമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ പെണ്‍കുട്ടി…ഇന്ത്യയാലും യൂറോപ്പായാലും പീഡനത്തിന് ഒരേ നിറം  ‘ഒന്നും പറയില്ലെന്ന ധാര്‍ഷ്ഠ്യത്തില്‍ തൊട്ടും തലോടിയും പേടിപ്പെടുത്തിയും പുരുഷന്മാര്‍ വേട്ടയാടി’

ഡബ്ലിന്‍ :മീ’ടൂ വെളിപ്പെടുത്തലുകളുടെ കാലമാണിത്. ലോകത്തെമ്പാടും പെണ്‍കുട്ടികളും സ്ത്രീകളും സമൂഹത്തില്‍ നിന്നും അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എവിടെയും വില്ലന്മാര്‍ പലപ്രായത്തിലും രൂപത്തിലുമുള്ള പുരുഷന്മാര്‍തന്നെ.

ഈ പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഈ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് പറയാനുള്ളതും താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചായത് സ്വാഭാവികം മാത്രം.

ജിഗ്യാസാ ശര്‍മ്മ എന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടിയാണ് ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകത്തെമ്പാടും യാത്ര ചെയ്തപ്പോഴൊക്കെ തനിക്ക് നേരിടേണ്ടി വന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഇപ്പോള്‍ ഡബ്ലിനില്‍ പ്ലാന്‍ ഇന്റര്‍നാഷണല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജിഗ്യാസാ
കുട്ടിക്കാലത്തെ ചില സംഭവങ്ങള്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.

‘ന്യൂ ഡെല്‍ഹിയില്‍ വളര്‍ന്നുകൊണ്ടിരിക്കെ ആയിരുന്നു ആദ്യ പീഡനം … ഏഴ് വയസ്സില്‍ ഞാന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു, ഞാന്‍ വിശ്വസിച്ച ബസ് ഡ്രൈവറായിരുന്നു അന്ന് പീഡകന്‍.

ആളുകള്‍ കുത്തിനിറച്ച ഒരു തീവണ്ടി യാത്രയ്ക്കിടെ 11ാം വയസ്സിലാണ് അടുത്ത ദുരനുഭവം.ആ ട്രെയിനിനുള്ളില്‍ വെച്ച് ഒരാള്‍ പാന്റിലൂടെ കൈയ്യിട്ടു.കോളജില്‍ പഠിക്കുമ്പോള്‍ 21ാം വയസ്സില്‍ എന്റെ സ്വന്തം ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തി എന്റെ സര്‍വകലാശാല മുഴുവന്‍ പ്രചരിച്ചു.

ഇപ്പോള്‍ 26 വയസ്സുണ്ടെനിക്ക്. ഇതുവരെയുള്ള എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ എന്നെ പീഡനത്തിനിരയാക്കി.

ഒരു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ത്തന്നെ ‘ഉചിതമായ ‘വസ്ത്രങ്ങളാല്‍ എന്നെത്തന്നെ മറയ്ക്കേണ്ടതുണ്ടെന്ന തോന്നല്‍ എന്നിലുണ്ടാക്കി.

സ്‌കൂളില്‍ ഒരു ‘ഒരു നല്ല’ സ്‌കൂള്‍ കുട്ടി എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചു.

വിരസമായിരുന്നിട്ടു കൂടിയും കൂട്ടുകാരുമായി ഓരോ ദിവസവും ലൈംഗിക പീഡനത്തിന്റെ വേദനിപ്പിക്കുന്ന കഥകള്‍ കൈമാറി.എന്നെ ഓര്‍ത്ത് എപ്പോഴും ഉല്‍ക്കണ്ഠപ്പെടുന്ന ആകുലരാകുന്ന രക്ഷിതാക്കളെ ഞാന്‍ കണ്ടു.രാത്രിയായിട്ടും വീട്ടിലെത്താത്തതില്‍ ഭയചകിതനായ പിതാവിനെ ഞാന്‍ കണ്ടു. എന്റെ അസാന്നിധ്യം അവരെ ഭയത്തിലാഴ്ത്തിയിരുന്നു.

ഒരു പീഡകനെതിരെയും ഞാന്‍ സ്വരമുയര്‍ത്തിയില്ല,എന്റെ കുടുംബത്തിനുണ്ടാകുന്ന നാണക്കേടോര്‍ത്ത് നേരിട്ട ദുരനുഭവങ്ങളെയെല്ലാം നിശ്ശബ്ദമായി സഹിച്ചു.എല്ലാം എന്റെ തെറ്റാണെന്നു കരുതി. പെണ്‍കുട്ടിയായത് എന്റെ മാത്രം കുറ്റമാണെന്നു വിശ്വസിച്ചു. അല്ലെങ്കില്‍ അങ്ങനെയേ കഴിയുമായിരുന്നുള്ളു.

ലോകത്തിന്റെ പലയിടങ്ങളിലും സ്ത്രീത്വം അവഗണിക്കുന്നത് ഞാന്‍ കണ്ടു. പാരീസിലെ കാറ്റ്കോള്‍ഡിലായിരിക്കുമ്പോഴും ടാന്‍സാനിയയിലെ വിലയേറിയ വധുവിനെ കാണുമ്പോഴും ഡബ്ലിനില്‍ സമ്മതമില്ലാതെ ആണ്‍കുട്ടികള്‍ കാണുമ്പോഴുമെല്ലാം…ഞാന്‍ രാജ്യങ്ങള്‍ തോറും സഞ്ചരിച്ചു… പല സ്ഥലങ്ങളിലും പോയി… എല്ലായിടത്തും ലിംഗത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നേരില്‍ക്കണ്ടു.

ബലാല്‍സംഗത്തിനിരയാകാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ പെണ്‍മക്കളെ പഠിപ്പിക്കുന്ന നമ്മള്‍ മാനഭംഗപ്പെടുത്തുന്നത് തെറ്റാണെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കാത്തതതെന്താണ്?

പ്ലാന്‍ ഇന്റര്‍നാഷണലിന്റെ പുതിയ സേഫര്‍ സിറ്റി റിപ്പോര്‍ട്ടിലെ എണ്ണം കേവലം കണക്കുകള്‍ മാത്രമല്ല, അവ വസ്തുതകളാണ് …ഓര്‍മ്മിക്കുമ്പോള്‍ തീവ്രമായി അസ്വസ്ഥതയുളവാക്കുന്ന,ഭീതിപ്പെടുത്തുന്ന അനുഭവ സാക്ഷ്യങ്ങളാണ്. ഓരോതവണ ഓര്‍മ്മിക്കുമ്പോഴും അത് വീണ്ടും വീണ്ടും അനുഭവിക്കുന്നു…

ഇന്ത്യയില്‍ നിന്നും യൂറോപ്പിലെത്തിയപ്പോള്‍ കേവലം ധരിക്കുന്ന വസ്ത്രങ്ങളില്‍ മാത്രമായി എന്റെ സ്വാതന്ത്ര്യമെന്ന ആശയം ചുരുങ്ങി.എന്നാല്‍ യഥാര്‍ഥ സ്വാതന്ത്ര്യം ലിംഗഭേദമില്ലാത്ത ചിന്തയും സ്വപ്നവുമാണെന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്.ഒന്നും പറയില്ലെന്ന ധാര്‍ഷ്ഠ്യത്തില്‍ തൊട്ടും തലോടിയും പേടിപ്പെടുത്തിയും പുരുഷന്മാര്‍ വേട്ടയാടി. എന്നിട്ടും ഒന്നും മിണ്ടിയില്ല.

എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്.ഇന്ത്യയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ലിംഗവിവേചനത്തിനെതിരായ വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയരുകയാണ്.പരസ്ത്രീ ഗമനവും പുരുഷ വിവാഹവുമെല്ലാം അംഗീകരിക്കുന്നു. ഇന്ത്യ വളരെ ദൂരം മുന്നോട്ടുപോയിരിക്കുന്നു.മീ ടു കാമ്പെയിനിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്.പ്രമുഖ വ്യക്തിത്വങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം തുറന്നുകാട്ടപ്പെടുകയാണ്.പോലിസ് ഇടപെടലുകളും വന്നുകഴിഞ്ഞു. പുരുഷന്മാരും ഈ മൂവ്മെന്റില്‍ സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്നത് കരുത്തുപകരുന്നതാണ്.

ലിംഗവ്യത്യാസം അവസാനിപ്പിക്കുകയെന്നതാണ് ഇത്തരം പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പോംവഴി.പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ഭാവി ജീവിതത്തില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്.

മാറ്റത്തിന് നേതൃത്വം നല്‍കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും . എന്നാല്‍ അവള്‍ക്ക് പിന്തുണ വേണം. ലിംഗവിവേചനം മൂലമുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് എല്ലാവരും ഭാഗഭാക്കാകണം.

ദീര്‍ഘകാലത്തിനുശേഷമാണ് ഞാന്‍ നേരിട്ട വൈകൃതങ്ങള്‍ തുറന്നുപറയാന്‍ എനിക്കു കരുത്ത് ലഭിച്ചത്.അതുപോലെ എന്റെ ഈ തുറന്നുപറച്ചില്‍ എന്നെപ്പോലെയുള്ള മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു.പീഡകനെ ചൂണ്ടിക്കാട്ടാനും തുറന്നുകാട്ടാനും മുന്നിട്ടിറങ്ങാതെ നാണക്കേടെന്നു കരുതി തലകുമ്പിട്ടിരിക്കുന്ന ഇരകള്‍ക്ക് ഇരുട്ടിന്റെ ആ ലോകത്തുനിന്നു പുറത്തുവരാന്‍ എന്റെ ഈ കഥ ഇടയാക്കുമെന്ന് ഞാന്‍ കരുതുന്നു.ജിഗ്യാസാ ശര്‍മ്മ പറഞ്ഞു നിര്‍ത്തി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top