Saturday May 27, 2017
Latest Updates

മിസ്റ്റര്‍ ഫ്രോഡിന് ഹൗസ് ഫുള്‍ ,തിങ്കളാഴ്ച്ച വീണ്ടും പ്രദര്‍ശനം

മിസ്റ്റര്‍ ഫ്രോഡിന് ഹൗസ് ഫുള്‍ ,തിങ്കളാഴ്ച്ച വീണ്ടും പ്രദര്‍ശനം

സാന്‍ട്രി :’മിസ്റ്റര്‍ ഫ്രോഡിനെ’ഡബ്ലിനിലെ മോഹന്‍ലാലിന്റെആരാധകര്‍ ആവേശപൂര്‍വ്വം വരവേറ്റതായി റിപ്പോര്‍ട്ട് .ദൃശ്യ’ത്തിനു ശേഷമെത്തിയ മോഹന്‍ലാല്‍ ചിത്രമെന്നതിനാല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയ മിസ്റ്റര്‍ ഫ്രോഡ് നിറഞ്ഞ സദസിനു മുന്പിലാണ്പ്രദര്‍ശനത്തിന് എത്തിയത്.സാന്‍ട്രി ഒമ്‌നി പാര്‍ക്കിലെ ഐ എം സി സിനിമയില്‍ ഹൗസ് ഫുള്‍ ആയാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിച്ചത്.

ജൂണ്‍ 2 ന് ബാങ്ക് ഹോളി ഡേതിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.15 നാണ് ഒരിക്കല്‍ കൂടി മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കുന്നത്.ടിക്കറ്റുകള്‍ തീയേറ്ററില്‍ നിന്നും ലഭ്യമാണ്.സാന്‍ട്രി ഒമ്‌നി പാര്‍ക്കിലെ ഐ എം സി സിനിമയില്‍ നിന്നും ഓണ്‍ ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

അനയാസം മോഷണം നടത്തുന്ന ഒരു അതിസമര്‍ത്ഥനായ കള്ളന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ് മോഹന്‍ലാലിന്റെ ആരാധകരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ആദ്യ പകുതിയിലെ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെയും മികച്ച പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡ്’ തിയേറ്ററുകളിലെത്തിയത് എന്നത് ചിത്രത്തെ ശ്രദ്ധേയമാക്കി

Scroll To Top