Tuesday January 24, 2017
Latest Updates

മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിന് താന്‍ അനുകൂലമെന്ന് ജോണ്‍ ബര്‍ട്ടന്‍; ലോ പേ കമ്മീഷന്‍ രൂപീകരിക്കണമെന്നും ആവശ്യം

മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിന് താന്‍ അനുകൂലമെന്ന് ജോണ്‍ ബര്‍ട്ടന്‍; ലോ പേ കമ്മീഷന്‍ രൂപീകരിക്കണമെന്നും ആവശ്യം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് താന്‍ അനുകൂലമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജോണ്‍ ബര്‍ട്ടന്‍. ജീവനക്കാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ ഒരു ലോ പേ കമ്മീഷന്‍ രൂപീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി നേതൃസ്ഥാനത്തിനായി ജോണ്‍ ബര്‍ട്ടനെതിരെ മത്സരിക്കുന്ന അലക്‌സ് വൈറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

യുകെയിലെ ഫെയര്‍ വര്‍ക്ക് കമ്മീഷന് സമാനമായി ലോ പേ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് ബര്‍ട്ടന്റെ ആവശ്യം. യുകെയില്‍ ഈയിടെയാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ രൂപീകരിച്ചത്. ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ യുകെയിലെ ജീവനക്കാരുടെ മിനിമം വേതനം 3 ശതമാനം വര്‍ദ്ധിപ്പിച്ചു. തികച്ചും സ്വതന്ത്രമായ ഒരു സമിതിയാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍. സമാനമായ ഒരു സമിതി അയര്‍ലണ്ടിലും രൂപീകരിക്കണമെന്ന് ബര്‍ട്ടന്‍ ആവശ്യപ്പെട്ടു.

യൂണിയന്‍ പ്രതിനിധികളെയും തൊഴില്‍ ഉടമകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടാകണം കമ്മീഷന്‍ രൂപീകരിക്കേണ്ടതെന്നും ജോണ്‍ ബര്‍ട്ടന്‍ നിര്‍ദ്ദേശിച്ചു. പെന്‍ഷന്‍ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്നും ബര്‍ട്ടന്‍ ആവശ്യപ്പെട്ടു. ബര്‍ട്ടന്റെ നിര്‍ദ്ദേശം നടപ്പിലായാല്‍ അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണ്

Scroll To Top