Thursday October 18, 2018
Latest Updates

മിഠായി പെറുക്കല്‍ മുതല്‍ ആവേശ പെരുമയുടെ വടംവലി വരെ,ഡബ്ലിനില്‍ നാളെ സീറോ മലബാര്‍ കുടുംബസംഗമത്തിന് ആയിരങ്ങള്‍ അണിനിരക്കും 

മിഠായി പെറുക്കല്‍ മുതല്‍ ആവേശ പെരുമയുടെ വടംവലി വരെ,ഡബ്ലിനില്‍ നാളെ സീറോ മലബാര്‍ കുടുംബസംഗമത്തിന് ആയിരങ്ങള്‍ അണിനിരക്കും 

ഡബ്ലിന്‍: അയര്‍ണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഉത്സവനിറവ് ചാര്‍ത്തി ആയിരത്തിലധിയകം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഡബ്ലിനിലെ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമം നാളെ (ശനി)ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ നടത്തപ്പെടും.

ജൂണ്‍ 23 നു (ശനി) രാവിലെ ഒന്‍പതര മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് സംഗമം. കുട്ടികള്‍ക്കും യുവതിയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകം കലാ കായിക മത്സരങ്ങള്‍ ഒരുക്കിയിട്ടണ്ട്.

രാവിലെ 9.30ന് കായികമത്സരങ്ങളോടെ മേളയ്ക്ക് തുടക്കമാവും.
വിവിധ കലാകായിക മത്സരങ്ങള്‍, ബൗന്‍സിംഗ് കാസില്‍, യൂത്ത് ഇഗ്‌നൈറ്റ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ഗെയിമുകള്‍, കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍ മത്സരം,കളറിംഗ് മത്സരം,ബോള്‍ പാസിംഗ്,കസേരകളി,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,ദമ്പതികള്‍ക്കായുള്ള ഗെയിമുകള്‍ എന്നിവയും ഇതേ തുടര്‍ന്ന് നടത്തപ്പെടും.

പെനാലിറ്റി ഷൂട്ടൗട്ട് മത്സരങ്ങള്‍,,വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യൂണിറ്റുകള്‍ തമ്മിലുമുള്ള വടംവലി മത്സരം എന്നിവ മേളയെ ആവേശതിമര്‍പ്പിലാഴ്ത്തും.

പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, നാവിലൂറും നാടന്‍ രുചിയുമായി മിതമായ നിരക്കില്‍ ഭക്ഷണശാലകള്‍ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരിക്കും.

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ ,ഫാ.ക്ലമന്റ് പാടത്തിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി സംഗമത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Scroll To Top