Sunday October 22, 2017
Latest Updates

മികച്ച വിമാനക്കമ്പനികളുടെ ലിസ്റ്റില്‍ നിന്നും റയനെയര്‍ പുറത്തായി,മുടങ്ങിയ വിമാന സര്‍വീസിന് പകരം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കമ്പനി 

മികച്ച വിമാനക്കമ്പനികളുടെ ലിസ്റ്റില്‍ നിന്നും റയനെയര്‍ പുറത്തായി,മുടങ്ങിയ വിമാന സര്‍വീസിന് പകരം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കമ്പനി 

ഡബ്ലിന്‍ :മികച്ച സേവനം നല്‍കുന്ന വിമാനസര്‍വീസുകളുടെ നിരയില്‍ നിന്നും റയനെയറിന് സ്ഥാനചലനം.ഇന്നലെ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് മുപ്പത്തിയെട്ടാം സ്ഥാനത്ത് മുമ്പുണ്ടായിരുന്ന കമ്പനി 115മത് സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.

ലോകത്തിലെ ഏറ്റവും മോശപ്പെട്ട സര്‍വ്വീസ് നല്‍കുന്ന വിമാനക്കമ്പനികളുടെ ലിസ്റ്റിലേക്ക് റയനെയര്‍ നീങ്ങുകയാണെന്ന വിമര്‍ശനം പരക്കെ ഉയരുന്നുണ്ട്.

റയനെയര്‍ വിമാന സര്‍വീസ് റദ്ദാക്കുന്നതിന് ഭാഗമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം ഭാഗീകമായേ പാലിക്കാനാവുകയുള്ളെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മുമ്പുള്ള വാഗ്ദാനം അതേ പടി പാലിക്കാനാവില്ലെങ്കിലും ചില മാറ്റങ്ങളോടെ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.

വിമാനത്തിന് പകരം ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനമാണ് ഇപ്പോള്‍ ആലോചനയിലുള്ളത്.നേരത്തെ കമ്പനിയുടെ വാഗ്ദാനം വിമാനത്തിലെ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുകയോ മറ്റു വിമാനത്തില്‍ കയറ്റി വിടുകയോ ചെയ്യുമെന്നായിരുന്നു. എന്നാല്‍ കമ്പനിക്ക് എല്ലാ യാത്രക്കാരെയും വിമാന മാര്‍ഗ്ഗം വഴി യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാലാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.മാത്രമല്ല റീഫണ്ട് നല്‍കി ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു എങ്കിലും യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പ്രകാരം ഇത് സാധ്യമല്ലെന്ന് കമ്പനി കണ്ടെത്തി. നേരത്തെ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത നിരക്കില്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ റീഫണ്ട് തുകകൊണ്ട് സാധ്യമാവില്ല. അതും ബദല്‍ സംവിധാനമേര്‍പ്പെടുത്താന്‍ കാരണമായി.

റയനെയര്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നു യാത്രക്കാര്‍ക്ക് യാത്ര ചെലവുകളും, വേണമെങ്കില്‍ താമസ സൗകര്യവും ഏര്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് നിങ്ങളെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങളിലേതെങ്കിലും പാലിക്കേണ്ടതാണ്.
1 ബദല്‍ വിമാന സര്‍വീസിനോ റീഫണ്ടിനോ അപേക്ഷിക്കുക
2 പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുക
3 നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് തീയതി 14 ദിവസത്തിനകം ആണെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ നിയമപ്രകാരം 350 യൂറോ അധികമായി ലഭിക്കുന്നതാണ്.

4 പുതിയ ടിക്കറ്റിന്‍ മേലുള്ള അധികച്ചെലവ് കമ്പനി വഹിക്കും. അതിനുവേണ്ടി ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ഫോം ലഭിക്കുന്നതാണ്

അതേസമയം വിമാനത്തിന്റെ ഡയറക്ടര്‍ കെന്നി ജേക്കബ് യാത്രക്കാര്‍ക്ക് തടസ്സം നേരിട്ടതില്‍ ഖേദം പ്രകടിപ്പിച്ചു.

Scroll To Top