Sunday January 22, 2017
Latest Updates

മാവോയിസ്റ്റുകളെ അനുകൂലിച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ്:ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നു പി സി ജോര്‍ജ്ജ്

മാവോയിസ്റ്റുകളെ അനുകൂലിച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ്:ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നു പി സി ജോര്‍ജ്ജ്

തൃശ്ശൂര്‍: മാവോയിസ്റ്റുകളെ അനുകൂലിച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ് രംഗത്ത്. നീതിക്കുവേണ്ടിയാണ് മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആയുധംകൊണ്ടല്ല, ആശയപരമായിവേണം അവരെ നേരിടേണ്ടത്. ആയുധത്തിലൂടെയല്ല, ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മാവോയിസ്റ്റുകള്‍ കാരണമാണ് വയനാട്ടിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത്. ആദിവാസികള്‍ക്ക് അനുകൂലമായും ബ്ലേഡ് മാഫിയകള്‍ക്ക് വിരുദ്ധവുമായാണ് അവരുടെ പ്രവര്‍ത്തനം. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കോടികള്‍ ചിലവഴിക്കുന്നത് നിര്‍ത്തണം. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയാണ് കോടികള്‍ ചെലവിടുന്നത്. ഇതിനായി ആയുധങ്ങള്‍ സംഭരിക്കുന്നതിനോടും യോജിപ്പില്ല.പി സി ജോര്‍ജ്ജ് പറഞ്ഞു.

അടുത്തിടെ മാവോവാദികള്‍ കേരളത്തില്‍ പലേടത്തും ആക്രമണങ്ങള്‍ നടത്തിയിരുന്നു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് ആക്രമണങ്ങള്‍ നടന്നത്. വയനാട് വെള്ളമുണ്ടയില്‍ മവോവാദികളും പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

Scroll To Top