Wednesday August 23, 2017
Latest Updates

മാല്‍സര്യത്തിന് വിട… സൗഹൃദത്തിന്റെ ‘ മധുരം’ പങ്കിട്ട് വരദ്കര്‍-കോവ്നെ കൂടിക്കാഴ്ച

മാല്‍സര്യത്തിന് വിട… സൗഹൃദത്തിന്റെ ‘ മധുരം’ പങ്കിട്ട് വരദ്കര്‍-കോവ്നെ കൂടിക്കാഴ്ച

ഡബ്ലിന്‍ : മല്‍സരത്തിന്റെ കാലം കഴിഞ്ഞു. ഇനി പൊരുത്തപ്പെടലിന്റെ കാലമാണ്.ഫിനഗേലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ലിയോ വരദ്കറും എതിര്‍ ഭാഗത്ത് നിലയുറപ്പിച്ച സൈമണ്‍ കോവ്നെയും തമ്മില്‍ സൗഹൃദത്തിന്റെ ‘മധുരം’ പങ്കുവെച്ച് കൂടിക്കാഴ്ച നടത്തി.

ശുഭകരവും ഊര്‍ജവത്തുമായി കൂടിക്കാഴ്ചയെന്നാണ് വരദ്കര്‍ അതിനെ വിശേഷിപ്പിച്ചത്.രാജ്യത്തെയും പാര്‍ട്ടിയെയും സംബന്ധിച്ച വരദ്കറുടെ പ്ലാനും പദ്ധതികളുമാണ് ചര്‍ച്ച ചെയ്തതെന്ന് ഇരുവരും പറഞ്ഞു.എന്നാല്‍ വരദ്കര്‍ സര്‍ക്കാരില്‍ കോവ്നെ ഉണ്ടാകുമോയെന്നതു സംബന്ധിച്ചു സൂചനയൊന്നും ഇതുവരെയുമില്ല.

പുതിയ നേതാവെത്തിയതോടെ മന്ത്രിസഭയില്‍ അഴിച്ചു പണി ഉടനുണ്ടായേക്കുമെന്നാണ് കരുതുന്നത്.മൈക്കിള്‍ നൂനന്റെ ധനവകുപ്പിലും വരദ്കര്‍ വഹിച്ച സാമൂഹികസുരക്ഷ വകുപ്പിലും ഇപ്പോള്‍ ആളില്ല.പുതിയ നേതാവിന്റെ കീഴി്ല്‍ മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് നൂനന്‍ ഈയിടെ പറഞ്ഞിരുന്നു.73കാരനായ താന്‍ പിന്‍ഗാമി വരുന്നതുവരെയേ തുടരുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഫിനാ ഫോയില്‍ നേതാക്കളുമായി അടുത്തയാഴ്ച വരദ്കര്‍ ചര്‍ച്ച നടത്തിയേക്കും.പിന്തുണ നല്‍കുന്ന സ്വതന്ത്രരേയും അദ്ദേഹം കണ്ടേക്കും.ഇന്‍ഡിപെന്‍ഡന്റ് അലൈന്‍സ് മന്ത്രിമാരായ ഷാന്‍ റോസ്,ഫിനിയന്‍ മക് ഗ്രാത്ത് എന്നിവരെ വരദ്കര്‍ സന്ദര്‍ശിച്ചിരുന്നു.പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് മന്ത്രി റോസ് വെളിപ്പെടുത്തി.മറ്റു സ്വതന്ത്ര മന്ത്രിമാരായ ഡെനിസ് നോട്ടന്‍ ,കാതറീന്‍ സാപ്പോണ്‍ സര്‍ക്കാരിനൊപ്പമുള്ള സ്വതന്ത്ര ടിഡിമാരായ മൈക്കിള്‍ ലൗറി,മൈക്കിള്‍ ഹാര്‍ടി എന്നിവരുമായും സ്ഥാനമേല്‍ക്കും മുമ്പേ വരദ്കര്‍ ചര്‍ച്ചകള്‍ നടത്തും.

Scroll To Top