Sunday May 28, 2017
Latest Updates

മാറ്റി സ്ഥാപിച്ച മോളി മെലന്റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ വികലമാക്കി

മാറ്റി സ്ഥാപിച്ച മോളി മെലന്റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ വികലമാക്കി

melon merഡബ്ലിന്‍: മോളി മെലന്റെ പ്രതിമ വികലമാക്കിയെന്ന് ആരോപണം. മോളി മെലന്റെ പ്രതിമയുടെ മാറിടം വികലമാക്കിയെന്നാണ് ആരോപണം. ലുവാസ് ട്രാം ജോലികളുടെ ഭാഗമായി നഗരത്തില്‍ നിന്ന് മാറ്റി സ്ഥാപിച്ച പ്രതിമ സഫോക്ക് സ്ട്രീറ്റിലെ താല്‍ക്കാലിക ഇടത്തിലേക്ക് ഏതാനും ദിവസങ്ങള്‍ മുമ്പാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രതിമ പുതിയ സ്ഥലത്തേക്ക് മാറ്റി നാല് ദിവസത്തിനകം അജ്ഞാതര്‍ വികലമാക്കുകയായിരുന്നു.

പെയിന്റും,മഷിയും ഉപയോഗിച്ചാണ് പ്രതിമയില്‍ കുത്തിവരച്ചത് 

പ്രതിമ വികലമാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍. മോളി മെലന്റെ പ്രതിമ വികൃതമാക്കിയവര്‍ക്കെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.

Scroll To Top