Tuesday February 21, 2017
Latest Updates

മാര്‍ അപ്രേം കരിം കുറിലോസ് പുതിയ പാത്രീയാര്‍ക്കീസ് ബാവ

മാര്‍ അപ്രേം കരിം കുറിലോസ് പുതിയ പാത്രീയാര്‍ക്കീസ് ബാവ

സിറിയ: ആകമാന സുറിയാനി സഭയ്ക്ക് പുതിയ പരമാദ്ധ്യക്ഷനെ തിരഞ്ഞെടുത്തു.ശ്ലൈഹീക സിംഹാസനത്തില്‍ വാണരുളുന്ന അന്തോഖ്യയുടെയും കിഴക്കൊക്കെയുടെയും പുതിയ പാത്രിയര്‍ക്കീസ് ബാവയായി ആഗോള സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപന്‍ മാര്‍ സിറിള്‍ അപ്രേം കരീം കുറിലോസിനെയാണ് സിറിയയില്‍ നടന്ന സുന്നഹദോസില്‍ തിരഞ്ഞെടുത്തത്

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ അച്ചാനെയിലെ യാക്കോബ് ബുര്‍ദാന പള്ളിയില്‍ നാല്‍പതോളം മെത്രാന്മാര്‍ ചേര്‍ന്നാണ് പുതിയ പാത്രീയാര്‍ക്കീസ് ബാവയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയടക്കം ആറു പേര്‍ വോട്ടവകാശം വിനിയോഗിച്ചു.

Scroll To Top