Thursday October 18, 2018
Latest Updates

മാര്‍പ്പാപ്പയുടെ സന്ദര്‍ശന പരിപാടിയുടെ നടത്തിപ്പിനായി സംഭാവന ആവശ്യപ്പെട്ടുകൊണ്ട് സഭാധികാരികള്‍ 

മാര്‍പ്പാപ്പയുടെ സന്ദര്‍ശന പരിപാടിയുടെ നടത്തിപ്പിനായി സംഭാവന ആവശ്യപ്പെട്ടുകൊണ്ട് സഭാധികാരികള്‍ 

ഡബ്ലിന്‍:ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അയര്‍ലന്‍ണ്ട് സന്ദര്‍ശന പരിപാടിയുടെ നടത്തിപ്പിനായി സംഭാവന ആവശ്യപ്പെട്ടുകൊണ്ട് കാത്തോലിക്ക സഭ അധികാരികള്‍. ഓഗസ്റ്റ് 21 മുതല്‍ 26 വരെ അയര്‍ലണ്ടില്‍ വച്ചു നടക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ‘വേള്‍ഡ് മീറ്റി’ല്‍ പങ്കെടുക്കുന്നതിനായാണ് മാര്‍പ്പാപ്പ എത്തുന്നത്.

സന്ദര്‍ശനപരിപാടിയുടെ നടത്തിപ്പിനായി ഏകദേശം 20 മില്യന്‍ യൂറോ ചിലവാകുമെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ പറയുന്നത്. ഉയര്‍ന്ന സാമ്പത്തിക നിലവാരം ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനാണ് അധികാരികള്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ചു ഉദാരമായ സംഭാവനകള്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെയധികം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എല്ലാവര്‍ക്കും ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ചിലവാക്കേണ്ട തുക മുഴുവന്‍ ഒറ്റയ്ക്ക് വഹിക്കുവാന്‍ സഭക്ക് കഴിയാത്തതു കൊണ്ടാണ് സംഭാവനകളും പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് ഡേമുട്ട് മാര്‍ട്ടിന്‍ പറയുന്നു.

1979 ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായി മാര്‍പ്പാപ്പ അയര്‍ലണ്ടിലെത്തുമ്പോള്‍, ചടങ്ങുകള്‍ ഏറ്റവും മനോഹരമാക്കണം എന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വം.

Scroll To Top