Sunday October 21, 2018
Latest Updates

മാര്‍പാപ്പയുടെ വരവ് : നൂറു കണക്കിന് ഭവന രഹിതരെ ഡബ്ലിന്‍ നഗരത്തിന് പുറത്തേയ്ക്ക് മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍,എമര്‍ജന്‍സി സൗകര്യങ്ങളില്‍ നിന്നും കുടിയിറക്കും 

മാര്‍പാപ്പയുടെ വരവ് : നൂറു കണക്കിന് ഭവന രഹിതരെ ഡബ്ലിന്‍ നഗരത്തിന് പുറത്തേയ്ക്ക് മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍,എമര്‍ജന്‍സി സൗകര്യങ്ങളില്‍ നിന്നും കുടിയിറക്കും 

ഡബ്ലിന്‍:മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഡബ്ലിന്‍ നഗരത്തിലെ എമര്‍ജന്‍സി അക്കൊമൊഡേഷന്‍ സൗകര്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ ഭവനരഹിതരെയും കുടിയൊഴിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്.ഡബ്ലിന്‍ നഗരത്തിന് പുറത്ത് കമ്യൂട്ടര്‍ ബെല്‍റ്റിലേയ്ക്ക് ഇവരെ താല്‍ക്കാലികമായോ സ്ഥിരമായോ താമസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭവന രഹിതര്‍ക്ക് നിലവില്‍ എമര്‍ജന്‍സി അക്കൊമൊഡേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി മുന്‍ കൂറായി ബുക്ക് ചെയ്ത ഹോട്ടലുകളും ഇതിലുണ്ട്.ഹോട്ടലുകാര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന അവസരവുമായതിനാല്‍ ഏത് വിധേനെയും ഇവിടങ്ങളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരിക്കുന്ന ഭവനരഹിതരെ ഹോട്ടലുകാര്‍ ഇറക്കി വിടുക തന്നെ ചെയ്യും.ഇത്തരത്തില്‍ ഇറക്കി വിടാന്‍ തുടങ്ങിയ ചില ഭവന രഹിതര്‍ ഗാര്‍ഡ സ്റ്റേഷനുകളിലും,സന്നദ്ധ സംഘടനകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അഭയം തേടി എത്തിയിരുന്നു. ഇവര്‍ക്കുള്ള താത്കാലിക സൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയേ മതിയാവു.
ഭവനരഹിതരുടെ സാഹചര്യം പരിഗണിച്ച് ദേശിയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിവിധ സന്നദ്ധസംഘടനകളും,രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.

അത്യാവശ്യ താമസസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുന്ന എല്ലാ വഴികളും അന്വേഷിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ കൂടുതല്‍ ബെഡ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഇവരെ എത്തിക്കാന്‍ വേണ്ടത് ചെയ്യുന്നതിനെക്കുറിച്ചു ആലോചന ഉണ്ടെന്നും സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭവന രഹിതര്‍ക്കായുള്ള ചാരിറ്റി ഡബ്ലിന്‍ റീജിയന്‍ ഹോം ലെസ് ഏജന്‍സി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഒഫിലിയ, എമ്മ തുടങ്ങിയ കൊടുംകാറ്റുകളുടെ സാഹചര്യത്തില്‍ ഇതേ രീതിയാണ് അവലംബിച്ചത്. മാര്‍പാപ്പയുടെ സന്ദര്‍ശത്തോടനുബന്ധിച്ച ഈ രീതി തന്നെ പ്രവര്‍ത്തികമാക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ട്. ഡബ്ലിന്‍ നഗരത്തിനു പുറത്തും താമസസൗകര്യം തരപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കുടുബങ്ങള്‍ക്ക് അത്യാവശ്യ താമസസൗകര്യം ഉറപ്പാക്കേണ്ടതുണ്ട്.

താമസസൗകര്യം നല്‍കുന്ന പ്രൈവറ്റ് സ്ഥാപങ്ങളുമായി ബന്ധപ്പെട്ടു മാര്‍പാര്‍പ്പായുടെ സന്ദര്‍ശനത്തിനായി ഭവനരഹിതരെ ഡബ്ലിനിലെ തിരക്കുള്ള സ്ഥലങ്ങളില്‍ നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്തു സ്ഥലം കണ്ടെത്തുന്നുണ്ടെന്നും ഡി ആര്‍ എച്ച് ഇ യുടെ വക്താവ് പറഞ്ഞു.

അമ്മയും കുഞ്ഞുങ്ങളും ഗാര്‍ഡാ സ്റ്റേഷനില്‍ ഉറങ്ങി എന്ന വാര്‍ത്തയെക്കുറിച്ച് ആദ്യമായി പ്രതികരിച്ച ക്യാബിനറ്റ് മന്തിയായ മിനിസ്റ്റര്‍ ഹാരിസ് തന്റെ ആശങ്ക പ്രകടിപ്പിച്ചു. ഈ വാര്‍ത്തകേട്ട് വിഷമിക്കാത്ത ആരും തന്നെ ഈ രാജ്യത്തുണ്ടാവുകയില്ല. തന്റെ മക്കളെയും കൊണ്ട് ഗാര്‍ഡാ സ്റ്റേഷനില്‍ പോയി താമസിക്കാനൊരു സ്ഥലം അന്വേഷിക്കുന്നത് ചിന്തിക്കാന്‍പോലും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ശരിയല്ല. എല്ലാവര്‍ക്കും താമസിക്കാന്‍ സ്ഥലമൊരുക്കുക എന്നത് ഗവണ്മെന്റിനെ സംബന്ധിച്ചു പ്രധാന പരിഗണനയിലുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കഴിഞ്ഞ ദിവസമാണ് അമ്മയും ആറു കുഞ്ഞുങ്ങളും താമസ സൗകര്യം ലഭിക്കാതെ ഡബ്ലിനിലെ ഗാര്‍ഡാ സ്റ്റേഷനില്‍ അഭയം തേടിയത്.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി വീടില്ലാത്തവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അധികൃതരുടെ നടപടിയില്‍ മാര്‍പാര്‍പ്പായ്ക്ക് പൂര്‍ണമായ വിയോജിപ്പുണ്ടെന്നു കപ്പുച്ചിന്‍ ഡേ സെന്റര്‍ സ്ഥാപകന്‍ ബ്രദര്‍ കെവിന്‍ പറഞ്ഞു. വീടില്ലാത്തവരെ കുടിയൊഴുപ്പിക്കാനുള്ള തീരുമാനത്തിനു കാരണമായി മാര്‍പാര്‍പ്പായുടെ സന്ദര്‍ശനത്തെ കരുവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാര്‍പാപ്പയ്ക്ക് എതിരുള്ള ഒരേ ഒരു കാര്യം ഇതുമാത്രമാണ്’. അദ്ദേഹം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top