Saturday October 20, 2018
Latest Updates

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം:എട്ടാം ഭരണഘടനാ ഭേദദഗതി റഫറണ്ടം മാറ്റിവെച്ചേക്കും 

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം:എട്ടാം ഭരണഘടനാ ഭേദദഗതി റഫറണ്ടം മാറ്റിവെച്ചേക്കും 

ഡബ്ലിന്‍ :അയര്‍ലണ്ട് സന്ദര്‍ശിക്കാനുള്ള ഫ്രാന്‍സീസ് പാപ്പയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എട്ടാം ഭരണഘടനാ ഭേദദഗതി ആവശ്യപ്പെട്ടു കൊണ്ടുള്ള റഫറണ്ടം മാറ്റിവെയ്ക്കാനൊരുങ്ങി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.ഇത് സംബന്ധിച്ച സൂചനകള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അടുത്ത ഓഗസ്റ്റിന് മുമ്പേ റഫറണ്ടം നടത്താനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.അതാണ് മാറ്റിവെക്കാന്‍ ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26വരെ നടക്കുന്ന ലോക കുടുംബ സമ്മേളത്തിന്റെ ഭാഗമായാണ് പാപ്പാ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്..സമ്മേളനത്തിലേക്ക് ലോകമെങ്ങുമുള്ള കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ഡബ്ലിന്‍ അതിരൂപത വന്‍ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

.അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാനിലെ അയര്‍ലണ്ട് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു.

40 വര്ഷങ്ങള്ക്കു ശേഷമാണ് ഒരു പാപ്പാ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ച മാര്‍പാപ്പ. അന്ന് ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്കില്‍ 10ലക്ഷം പേരാണ് പാപ്പയ്ക്ക് സ്വാഗതമേകാന്‍ എത്തിയത്. അതായത് അന്നത്തെ ജനസംഖ്യ യുടെ നാലിലൊന്നു പേര്‍.ഗോള്‍വേയിലും,നോക്കിലും പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു.

ദ ഗോസ്പല്‍ ഓഫ് ഫാമിലി, ജോയ് ഫോര്‍ ദി വേള്‍ഡ് എന്നതാണ് അടുത്ത വര്‍ഷത്തെ ഒന്‍പതാമത് ലോക കുടുബ സമ്മേളത്തിന്റെ വിഷയം. 2015 ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചായിരുന്നു എട്ടാമത് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20000 പേര്‍ പ്രതിനിധികളായി അന്ന് സമ്മേളിച്ചിരുന്നു. എട്ടു ലക്ഷം വിശ്വാസികള്‍ അന്ന് പാപ്പയുടെ ദിവ്യ ബലിയില്‍ പങ്കെടുത്തിരുന്നു.

ലോക കുടുംബ സമ്മേളത്തിനായ് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.ഡബ്ളിനൊപ്പം ഏതൊക്കെ നഗരങ്ങളിലാണ് പാപ്പാ എത്തുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. നോക്കിലും,ഗോള്‍വേയിലും പാപ്പാ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആഗോളതലത്തില്‍ ഈ ദശകത്തില്‍ അയര്‍ലണ്ട് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ സമ്മേളനമാവും ലോകകുടുംബ സമ്മേളനം.2012 ജൂണില്‍ ഡബ്ലിനില്‍ നടന്ന അമ്പതാമത് ലോക ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അന്ന് ഡബ്ലിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയത്.

Scroll To Top