Sunday January 22, 2017
Latest Updates

മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും

മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന്   ആരംഭിക്കും

കോഴഞ്ചേരി: നൂറ്റിപ്പത്തൊന്‍പതാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന്   ആരംഭിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.പമ്പ മണല്‍പ്പുറത്തും പരിസരങ്ങളിലുമായാണ് വേദി ഒരുക്കിയിട്ടുള്ളത്. 25 ഇടവകകള്‍ സംയുക്തമായി സംഘാടനം നടത്തുന്ന സമ്മേളനത്തില്‍ ലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
കണ്‍വന്‍ഷന്‍ നാളെ 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്‌യും. പരിപാടിക്കെത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന മുഴുവനായും ഓല മേഞ്ഞ പന്തലില്‍ ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം ഇരിക്കാം. രണ്ടു ദിവസങ്ങളിലായി സമ്മേളന നഗരിക്കു സമീപത്തായി പമ്പാനദിയുടെ ഇരുകരകളിലും കടവുകളിലും നിറഞ്ഞിരുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. സുവിശേഷ പ്രസംഗ സംഘമാണ് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്.
സഭയുടെ ചുമതലയുള്ള എല്ലാ ഓഫിസുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ അവസാനമായി നടന്നു കൊണ്ടിരിക്കുന്നത്. മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘം 125 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ചരിത്ര ഗതികള്‍ വിശദീകരിക്കുന്ന പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. സഭാ അനുയായികള്‍ പല കോണുകളില്‍ നിന്നായി ഇപ്പോള്‍ തന്നെ കണ്‍ വന്‍ഷന്‍ ഗ്രൌണ്ടിലേക്കു ള്ള യാത്രക്കുള്ള തയ്യാറുടുപ്പുകളുമായി സജീവമാണ്.

Scroll To Top