Friday February 24, 2017
Latest Updates

മാഫിയാ തലവന്‍ ജോണ്‍ ഗില്ലിഗന്‍ വധഭീതിയില്‍ അയര്‍ലണ്ടില്‍ നിന്നും ഓടിപ്പോയി

മാഫിയാ തലവന്‍ ജോണ്‍ ഗില്ലിഗന്‍ വധഭീതിയില്‍  അയര്‍ലണ്ടില്‍ നിന്നും ഓടിപ്പോയി

ഡബ്ലിന്‍: പാസ്‌പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ കൂടാതെ കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോണ്‍ ഗില്ലിഗന്‍ രാജ്യത്തിനകത്തു നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ഫെറിയില്‍ നിന്നും ഹോളി ഹെഡ് വരെ ജോണ്‍ ഗില്ലിഗനെ ഗാര്‍ഡാ പിന്തുടര്‍ന്നതായാണ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ എതിര്‍ ഗ്രൂപ്പുകാര്‍ നടത്തിയ വധശ്രമത്തില്‍ സഹോദരപുത്രന്റെ മാമോദീസാ ചടങ്ങനിടയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഗില്ലിഗനെ ജെയിംസ് കൊണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാലു തവണയാണ് ഗിലികന് നേരെ വെടിവെയ്പ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കാലൊടിഞ്ഞിരുന്നു.

കോണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗില്ലിഗന്റെ ചികിത്സയ്ക്കും സുരക്ഷയ്ക്കുമായി ചെലവായത് 35,000 യൂറോ ആയിരുന്നു. സഹപ്രവര്‍ത്തകനും കൂട്ടാളിയുമായ സ്റ്റീഫന്‍ ഡഗ്‌ളസ് എന്ന ഡഗ്ഗി ശനിയാഴ്ച രാത്രിയില്‍ കൊല ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഗിലികന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ആശുപത്രി ബില്‍ പോലും അടയ്ക്കാന്‍ കൂട്ടാക്കാതെ ,ആരും അറിയാതെ ഗിലിഗന്‍ മുങ്ങുകയായിരുന്നു.

സഹോദരന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഗില്ലിഗനും ഡഗ്ലസിനും നേരെ വധശ്രമം നടന്നത്. തന്റെ പടച്ചട്ടക്കാറില്‍ നിന്നും ഇറങ്ങി അല്‍പ്പദൂരം മുന്നോട്ട് ചെന്നപ്പോള്‍ തന്നെ ആക്രമണം ഉണ്ടാവുകയും നാലു തവണ ശത്രു ഗിലകനെ വെടി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ മയക്കുമരുന്ന് കടത്ത് നടത്തിയതിന്‍െ്‌റ പേരില്‍ ലഭിച്ച 17 വര്‍ഷം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളായിരുന്നു. ഈ ലിമറിക്കുകാരന്‍.

Scroll To Top