Monday September 25, 2017
Latest Updates

മാനസികാരോഗ്യകേന്ദ്രത്തിലടച്ച വൈദികന്‍ ആശ്രമത്തിലെ പണം തട്ടിയ കേസിലെ പ്രതി 

മാനസികാരോഗ്യകേന്ദ്രത്തിലടച്ച വൈദികന്‍ ആശ്രമത്തിലെ പണം തട്ടിയ കേസിലെ പ്രതി 

കൊച്ചി:വിവാഹം കഴിച്ചതിന്റെ പേരില്‍ തൊടുപുഴയിലെ മാനസിക രോഗാശുപത്രിയില്‍ അടച്ചുവെന്ന് ആരോപിക്കപ്പെടുന്ന വൈദികന്‍ സ്വന്തം ആശ്രമത്തിലെ പണം തട്ടിച്ചു എന്ന കേസില്‍ മുന്‍പ് പോലീസിനു മുന്‍പില്‍ കീഴടങ്ങിയ ആളാണെന്ന് കണ്ടെത്തല്‍. 

ആലുവായിലെ ഇറ്റാലിയന്‍ സന്ന്യാസ സമൂഹത്തിലെ വൈദീകനായിരുന്ന വൈക്കം ചെമ്പ് അയ്യനാംപറമ്പില്‍ ഫാ. ജെയ്ന്‍ വര്‍ഗീസിനെ (28) വൈപ്പിന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതോടെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ആലുവയിലെ ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലെ സെമിനാരിയിലെ വൈദികനും വൈപ്പിന്‍ സ്വദേശി സുറുമി എന്ന മേരിയുമായുള്ള വിവാഹം എറണാകുളം രജിസ്ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ മേയ് 31ന് രഹസ്യമായി നടന്നിരുന്നു. തുടര്‍ന്ന് ഇരുവരും ബംഗളൂരുവിലേക്ക് പോയി. എന്നാല്‍ വൈദികനെ കാണാനില്ലെന്ന് കാട്ടി സന്യാസിസഭയും ബന്ധുക്കളും നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും പോലീസ് നാട്ടിലെത്തിച്ചു. 

ഒരുമിച്ച് ജീവിക്കാനാണു തീരുമാനമെന്ന നിലപാട് ഇവര്‍ പോലീസിനെ അറിയിച്ചതോടെ ബന്ധുക്കളും സഭയും പരാതി പിന്‍വലിക്കുകയും ദമ്പതികള്‍ ബംഗളുരുവിലേക്കു മടങ്ങുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊച്ചിയിലെത്തിയ വൈദികനെ കാണാതായി. ഭാര്യ മേരി നല്‍കിയ പരാതിയെത്തുടര്‍ന്ന് തൃപ്പൂണിത്തറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദികന്‍ പൈങ്കുളത്തെ ആശുപത്രിയിലാണന്നു കണ്ടെത്തിയത്. 

പിതാവുമായി സംസാരിക്കാന്‍ വൈക്കത്തിനു സമീപമുള്ള വീട്ടിലെത്തിയ വൈദികനെ ബന്ധുക്കള്‍ ചേര്‍ന്ന് മാനസികരോഗ ആശുപത്രിയില്‍ അടച്ചു എന്നാരോപിച്ച് ഭാര്യ പരാതി ഉന്നയിക്കുകയും ആശുപത്രിയ്ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു 

തന്നെ ബലം പ്രയോഗിച്ചാണ് തൊടുപുഴ പൈങ്കുളത്തെ എസ്എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്എന്ന് ജെയിന്‍ വര്‍ഗീസ്  ചില മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു.ആശുപത്രിയില്‍ വെച്ച് രോഗനിര്‍ണ്ണയമെന്ന് പറഞ്ഞ് മയങ്ങാനുള്ള മരുന്ന് കുത്തിവച്ചു.തൊടുപുഴയിലെ ആശുപത്രിയില്‍ തന്നെ തടങ്കലില്‍ വച്ചിരിക്കുകയായിരുന്നുവെന്നാണ് ജയിന്‍ പറയുന്നത്. ഒരസുഖവുമില്ലാത്ത തനിക്ക് ഗുളികകള്‍ നല്‍കിയെന്നും ജെയിന്‍ വര്‍ഗീസ്  മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.യാതൊരു അസുഖവുമില്ലാത്ത പലരെയും തനിയ്ക്ക് മാനസിക ആശുപത്രിയില്‍ കാണാന്‍ കഴിഞ്ഞെന്നും ഇദ്ദേഹം പറയുന്നു.

ആശ്രമം അധികാരികളറിയാതെ ബാങ്കില്‍ സ്ഥിരനിരക്ഷേപമായുണ്ടായിരുന്ന 26 ലക്ഷം രൂപ പിന്‍വലിച്ച് മുങ്ങിയ കേസില്‍ ഇദ്ദേഹത്തിനെതിരെ മുന്‍പും ആരോപണം ഉണ്ടായിരുന്നുവെന്ന് ആലുവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അന്ന് പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. ദേശം കുന്നുംപുറം റോഗേറ്റ് ആശ്രമം അസിസ്റ്റന്റ് ഡയറക്ടറും ട്രഷററുമായിരുന്ന ആണ് ഇന്നലെ പുലര്‍ച്ചെഇദ്ദേഹം ഒരു മാസം മുന്‍പാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആശ്രമവുമായി ബന്ധപ്പെട്ട ചിലര്‍ അന്ന് ബാംഗ്‌ളൂരില്‍ നിന്ന് പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ രണ്ടിന് സ്വകാര്യ ബാങ്കിന്റെ ആലുവാ ശാഖയില്‍ നിന്ന് പണം കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. ‘ആശ്രമം ഹൗസ് ഒന്ന്’ എന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ‘ആശ്രമം ഹൗസ് രണ്ട്’ന്റെ ചുമതലക്കാരനായ വൈദികന്‍ വ്യാജ ഒപ്പിട്ട് പിന്‍വലിച്ചത്. ഈ പണം ഉപയോഗിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ വാഹന ബ്രോക്കര്‍ മുഖേന വൈദികന്‍ രണ്ട് ആഡംബര വാഹനങ്ങളും സ്വന്തമാക്കി.

പണം തട്ടിയെടുത്തതായി ആരോപിച്ച് ആശ്രമം അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇതേ വാഹന ബ്രോക്കര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ കേസൊതുക്കാമെന്ന് പറഞ്ഞ് വൈദികനെ സമീപിക്കുകയും ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തു. റൂറല്‍ ജില്ലയിലെ ഒരു എ.എസ്.ഐയെ കൂട്ടുപിടിച്ചാണ് വാഹനബ്രോക്കര്‍ കേസൊതുക്കാന്‍ ശ്രമിച്ചിരുന്നു എന്നും പറയപ്പെടുന്നു.

വൈദികനെ കാണാനില്ലെന്നാരോപിച്ച് ബന്ധുക്കള്‍ റൂറല്‍ എസ്.പിയ്ക്കും പരാതി നല്‍കിയിരുന്നു. ആശ്രമം അധികാരികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് വൈദികനെ കണ്ടെത്താന്‍ സമാന്തര അന്വേഷണവും നടത്തിയിരുന്നു.

അന്ന് ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് വൈദികന്‍ പൊലീസില്‍ കീഴടങ്ങിയത്. അതേസമയം, മണിക്കൂറുകളോളം വൈദികനെ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. ആശ്രമം അധികാരികളും അന്ന്  മാനഹാനി ഭയന്ന് കേസെടുക്കേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു.
പണം തട്ടിയ കേസില്‍ രക്ഷപെട്ടെങ്കിലും യുവതിയോടൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ ജെയിനിനെ സന്ന്യാസ സഭ പുറത്താക്കുകയായിരുന്നു.തുടര്‍ന്നാണ് വീട്ടുകാര്‍ തന്റെ ഭര്‍ത്താവിനെ മാനസിക രോഗാശുപത്രിയിലാക്കിയെന്ന പരാതിയുമായി വൈപ്പിന്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയത്.Scroll To Top