Saturday May 27, 2017
Latest Updates

മാനഭംഗക്കേസില്‍ സമന്‍സ് ലഭിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

മാനഭംഗക്കേസില്‍ സമന്‍സ് ലഭിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സമന്‍സ് ലഭിച്ച കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെ പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. നീതി ഒരുപോലെ ആയിരിക്കണമെന്നും ബലാത്സംഗം പോലെ നീചമായ ഒരു കൃത്യം ചെയ്ത നിഹാല്‍ ചന്ദ് മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുതെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മന്ത്രിയെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ അധ്യക്ഷ മംത ശര്‍മ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയും സംഘവും കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 24 കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയ്പൂര്‍ കോടതി സമന്‍സ് അയച്ചിരുന്നു.

മന്ത്രി ഉള്‍പ്പെടെ 16 പേരാണ് കേസില്‍ പ്രതികളായുള്ളത്. മോഡി മന്ത്രിസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ലൈംഗിക വിവാദത്തില്‍പ്പെട്ട നിഹാല്‍ ചന്ദ്.

Scroll To Top