Tuesday January 23, 2018
Latest Updates

മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്ന് സംവിധായകന്‍ ലാല്‍ ജോസ്

മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്ന് സംവിധായകന്‍ ലാല്‍ ജോസ്

പാലക്കാട്: മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ആഗ്രഹിച്ച രീതിയില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. കൊച്ചി-ലണ്ടന്‍ റെക്കോഡ് യാത്ര കഴിഞ്ഞു ഇന്നലെ ഒറ്റപ്പാലത്ത വസതിയില്‍ തിരിച്ച് എത്തിയ ലാല്‍ ജോസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യാത്രക്കിടയില്‍ സംഘാംഗമായ ബൈജു എന്‍ നായര്‍ വഴിപിരിഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാല്‍ ജോസ് തയ്യാറായില്ല.

യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ തങ്ങളോട് പ്രതികരണം ആരായാതെ മാധ്യമങ്ങള്‍ ഏകപക്ഷീയമായ വാര്‍ത്തയാണ് നല്‍കിയതെന്നും ലാല്‍ ജോസ് കുറ്റപ്പെടുത്തി. യാത്രയിലെ വിവാദങ്ങളെക്കുറിച്ച് ടീം ലീഡറായ സുരേഷ് ജോസഫ് പ്രതികരിക്കാതെ താന്‍ ഒന്നും പറയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. ജൂണ്‍ 16നാണ് ലാല്‍ജോസ് ഉള്‍പ്പെടെ മൂന്നംഗ സംഘം കാറില്‍ യാത്ര തിരിച്ചത്. 27 രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം തിരിച്ചെത്തിയത്‌

Scroll To Top