Thursday July 20, 2017
Latest Updates

മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് പ്രചാരണം,നോക്കിലേയ്ക്ക് വന്‍ ജനപ്രവാഹം

മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് പ്രചാരണം,നോക്കിലേയ്ക്ക് വന്‍ ജനപ്രവാഹം

ഡബ്ലിന്‍ :നോക്കില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന പ്രചാരണത്തെ തുടര്‍ന്ന് ഒഴുകിയെത്തിയത് നൂറുകണക്കിന് പേര്‍.ഇന്നലെ ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ കന്യകാമറിയം പ്രത്യക്ഷയാവുമെന്നായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള 14 വയസ്സുകാരന്റെയും കുടുംബത്തിന്റെയും സാക്ഷ്യം.

മെയ് മാസത്തിലെ ഒരു ദിവസം ഫാത്തിമ സന്ദര്‍ശിച്ച തന്റെ മകന് പരിശുദ്ധ മാതാവ് പ്രക്ത്യക്ഷയായെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് സോഷ്യല്‍ മീഡിയയില്‍ ഓഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ദിവസം എങ്ങനെയാണ് മാതാവ് പ്രത്യക്ഷയായതെന്ന് അവന്റെ കുടുംബാംഗങ്ങളും വിവരിച്ചിരുന്നു.മാതാവ് എങ്ങനെ പ്രത്യക്ഷയായെന്നും അനുഗ്രഹിച്ചെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ചത്.’രണ്ടു ദിവസം ഞങ്ങളുടെ മകന് മാതാവിന്റെ പുണ്യ ദര്‍ശനമുണ്ടായി.മജുരാഗോയില്‍ പ്രത്യക്ഷപ്പെട്ട പോലെ രൂപ സാദൃശ്യമുള്ള മാതാവ് അവനോട് പോര്‍ച്ചുഗീസിലാണ് സംസാരിച്ചത്. ഓരോ വാക്കുകളും അവന് മനസ്സിലായി’.ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ഇന്നലെ മൂന്നുമണിക്ക് ആരാണോ നോക്കിലുള്ളത്,അവര്‍ക്കെല്ലാം പരിശുദ്ധ മറിയത്തെ കാണാനാവും എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. മുമ്പ് നോക്കില്‍ മാതാവ് പ്രത്യക്ഷപെട്ടപ്പോള്‍ ഉണ്ടായിരുന്ന മൂന്ന് വിശുദ്ധാത്മാക്കള്‍ ഒപ്പമുണ്ടാകുമോ എന്നു പറയാന്‍ തനിക്കാവില്ലയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എന്തായാലൂം പ്രചാരണം വിശ്വസിച്ച് നൂറു കണക്കിന് പേരാണ് ഇന്നലെ നോക്കില്‍ എത്തിയത്.ട്രാവലേഴ്സ് കമ്മ്യൂണിറ്റിയില്‍ പെട്ടവരായിരുന്നു ഇവരില്‍ കൂടുതലും.പ്രചാരണം നടത്തിയ കുടുംബവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.AAKL

ജനത്തിരക്ക് കൂടിയതോടെ പള്ളി അധികൃതര്‍ ട്രാഫിക്ക് ഗാര്‍ഡയുടെ സഹായം തേടേണ്ടി വന്നു.പള്ളി പരിസരത്ത് വിട്ടുപോകാതെ നിലയുറപ്പിച്ച ഇവരെ പിന്നീട് ജീവനക്കാര്‍ സമാധാനിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ക്ക് ആരും വശംവദരാവരുതെന്നു നോക്ക് ബസലിക്ക വികാരി ഫാ.റിച്ചാര്‍ഡ് ഗിബ്സണ്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.

AAAB

Scroll To Top