Monday January 23, 2017
Latest Updates

മാതാവിന്റെ നൊവേനയ്ക്കിടെ ലിമറിക്കിലെ പുരോഹിതന്‍ പകര്‍ത്തിയ സെല്‍ഫി കണ്ടത് രണ്ട് ലക്ഷം പേര്‍ 

മാതാവിന്റെ നൊവേനയ്ക്കിടെ ലിമറിക്കിലെ പുരോഹിതന്‍ പകര്‍ത്തിയ സെല്‍ഫി കണ്ടത് രണ്ട് ലക്ഷം പേര്‍ 

ഡബ്ലിന്‍: ലിമെറിക്കിലെ നിത്യസഹായ മാതാവിന്റെ നൊവേനയ്ക്കിടെ പുരോഹിതന്‍ പകര്‍ത്തിയ സെല്‍ഫി വൈറലായി. ലിമെറിക്കിലെ മൌണ്ട് സെന്റ് അല്‍ഫോണ്‍സസ് പള്ളിയിലെ ഫാ. ഗബ്രിയേല്‍ ഈഗനാണ് സെല്‍ഫി പകര്‍ത്തിയത്. തുടര്‍ന്ന് ഈഗന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു. ഇതോടെ ചിത്രം വൈറലായി മാറി.

ഫെയ്‌സ്ബുക്കില്‍ ഇതിനകം 200,000 പേര്‍ നോവേനയ്ക്കിടയിലെ സെല്‍ഫി ചിത്രം കണ്ടതായാണ് കണക്ക്. യുവാക്കള്‍ കൂടുതലായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരാണ് നൊവേനയുടെ ചിത്രം ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് യുവാക്കള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കാന്‍ സഹായകമാകുമെന്ന് ഫാ. ഗബ്രിയേല്‍ പറഞ്ഞു.

വിശ്വാസ പ്രചാരണത്തിന് എല്ലാ നവസാങ്കേതിക വിദ്യയും ഉപയോഗിക്കണമെന്ന് പോപ് ഫ്രാന്‍സിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഫാ. ഗബ്രിയേല്‍ പറഞ്ഞു. ഇതാണ് സെല്‍ഫി ചിത്രം ഫെയ്‌സ്ബുക്കില്‍ ഇടാന്‍ തീരുമാനിച്ചതെന്നും ഫാ. ഗബ്രിയേല്‍ പറഞ്ഞു.

Scroll To Top