Thursday January 19, 2017
Latest Updates

മാണി വിമര്‍ശനം: സ്വന്തം ലേഖനം തള്ളിപ്പറഞ്ഞ് വീക്ഷണം

മാണി വിമര്‍ശനം: സ്വന്തം ലേഖനം തള്ളിപ്പറഞ്ഞ് വീക്ഷണം

തിരുവനന്തപുരം: കെഎം മാണിയെയും കേരള കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന സ്വന്തം ലേഖനത്തെ തള്ളിപ്പറഞ്ഞ് വീക്ഷണം. വീക്ഷണം ലേഖനത്തിലെ അഭിപ്രായം ലേഖകന്റെത് മാത്രമാണെന്ന് വീക്ഷണം എംഡിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കുറിപ്പ് എഴുതി. ലേഖനം കേരള കോണ്‍ഗ്രസ് നേതാക്കളെ വേദനിപ്പിച്ചെങ്കില്‍ ഈ വികാരം ഉള്‍ക്കൊള്ളുന്നതായും കുറിപ്പ് വ്യക്തമാക്കുന്നു.

ലേഖനത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയും വിഎം സുധീരനും ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു. മുന്നണി ബന്ധം ശക്തിപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ് നയമെന്നും ലേഖനം എഴുതുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു. മാണിയെ വേദനിപ്പിക്കുന്ന ലേഖനം ഒഴിവാക്കേണ്ടിയിരുന്നെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ലേഖനത്തെ തള്ളിപ്പറഞ്ഞ് വീക്ഷണം വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.

അതേസമയം ലേഖനം പ്രസിദ്ധീകരിച്ചിട്ട് പിന്നീട് മാപ്പ് പറയുന്നതില എന്ത് കാര്യമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Scroll To Top