Saturday January 21, 2017
Latest Updates

മാണിയുടെ മുഖ്യമന്ത്രി പദം: ഇടത് ക്ഷണം സ്വീകരിക്കണമെന്ന് നേതാക്കള്‍

മാണിയുടെ മുഖ്യമന്ത്രി പദം: ഇടത് ക്ഷണം സ്വീകരിക്കണമെന്ന് നേതാക്കള്‍

കൊച്ചി: കെഎം മാണിക്ക് മുഖ്യമന്ത്രിയാകാന്‍ ലഭിച്ച അവസരം പാഴാക്കരുതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് നേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇടതു പക്ഷത്ത് നിന്ന് മാണിക് ലഭിക്കുന്ന മുഖ്യമന്ത്രിപദ വാഗ്ദാനം പാഴാക്കരുതെന്നാണ് നേതാക്കളുടെ അഭിപ്രായം. കെഎം മാണിയുടെ സാന്നിധ്യത്തിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്.

ചീഫ് വിപ്പ് പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതു പക്ഷത്തേക്ക് പോകുന്നതിനെ അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ സംസാരിച്ച ഭൂരിപക്ഷം നേതാക്കളും ഇടതു പക്ഷത്ത് നിന്നുള്ള ക്ഷണം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാര്‍ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കണമെന്നതാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും യോഗം വിലയിരുത്തി.

Scroll To Top