Thursday January 19, 2017
Latest Updates

മാട്ടിറച്ചിക്ക് വില ഇടിയുന്നു; ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകര്‍

മാട്ടിറച്ചിക്ക് വില ഇടിയുന്നു; ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മാട്ടിറച്ചിക്ക് വില താഴുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. നിസാരവിലയ്ക്ക് കര്‍ഷകരില്‍ നിന്നും വാങ്ങുന്ന മാട്ടിറച്ചിക്ക് 4 യൂറോ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ തുകയ്ക്കാണ് ഷോപ്പുകള്‍ വില്ക്കുന്നത്. ഷോപ്പുകള്‍ ഇത്തരം ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ സ്രുഷ്ട്ടിച്ചു മാട്ടിറച്ചിയുടെ വിലയിടിച്ചിരിക്കുകയാനെണ് കര്‍ഷകര്‍ കുറ്റപ്പെടുത്തി. 

നിലവിലെ വില ഉല്‍പ്പാദനചെലവുമായി താരതമ്യം ചെയ്താല്‍ ലാഭാകരമല്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. സൂപ്പര്‍, വാല്യു, ടെസ്‌കോ തുടങ്ങിയ വീവിധ ഷോപ്പുകളില്‍ മാട്ടിറച്ചി വ്യത്യസ്ത വിലയാണ് ഈടാക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. സാധാരണ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന മാട്ടിറച്ചി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോള്‍ വലിയ ബ്രാന്‍ഡുകളുടെ ഇറച്ചി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ ഷോപ്പ് ഉടമകള്‍ക്ക് മടിയില്ല. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ചെലവഴിച്ച് ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്ന മാട്ടിറച്ചിക്ക് ന്യായമായ വില കിട്ടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Scroll To Top