Saturday August 19, 2017
Latest Updates

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇന്ന് തുടക്കം

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ, ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററില്‍ തുടക്കം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ചരിത്ര വിജയം നേടിയ ഇന്ത്യ സതാംപ്ടനില്‍ സമനില വഴങ്ങിയിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം വിജയിച്ച് സമനില പാലിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെക്കുമെന്നാണ് സൂചന.

24 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഓള്‍ഡ്? ട്രാഫോര്‍ഡ് ഗ്രൗണ്ടില്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. ഇവിടെ ഇതുവരെ ഒരു ടെസ്റ്റുപോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ധോണി അശ്വിന് അവസരം നല്‍കിയേക്കും. ഓപ്പണിംഗ് ബാറ്റിങ്ങിന് ശിഖര്‍ ധവാനെ മാറ്റി ഗംഭീറിനെ ഇറക്കിയെക്കുമെന്നും സൂചനയുണ്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30 നാണ് മത്സരം തുടങ്ങുന്നത്.

Scroll To Top