Tuesday September 25, 2018
Latest Updates

‘മാജിക്ക് വിത്ത് എ മിഷന്‍’ ഇന്ന് വാട്ടര്‍ഫോര്‍ഡില്‍; മുതുകാടിനെ സ്വീകരിക്കാന്‍ ആവേശപൂര്‍വ്വം വാട്ടര്‍ഫോര്‍ഡ് മലയാളികള്‍

‘മാജിക്ക് വിത്ത് എ മിഷന്‍’ ഇന്ന് വാട്ടര്‍ഫോര്‍ഡില്‍; മുതുകാടിനെ സ്വീകരിക്കാന്‍ ആവേശപൂര്‍വ്വം വാട്ടര്‍ഫോര്‍ഡ് മലയാളികള്‍

വാട്ടര്‍ഫോര്‍ഡ്: പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന മാജിക്ക് വിത്ത് എ മിഷന്‍ എന്ന പരിപാടി വാട്ടര്‍ഫോര്‍ഡിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വച്ച് ഇന്ന് (മാര്‍ച്ച് 27 ചൊവ്വ ) നടത്തപ്പെടും.

മാജിക്ക് വിത്ത് എ മിഷന്‍’ പരിപാടിയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു. പ്രസ്തുത പരിപാടിക്ക് വെക്‌സ്‌ഫോര്‍ഡ്, കില്‍ക്കെനി , കാര്‍ലോ തുടങ്ങി സമീപകൗണ്ടികളില്‍ നിന്നും വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ വിവധ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

രാവിലെ 10 മണി മുതല്‍ 1.30 വരെ കുട്ടികള്‍ക്കായും ഉച്ചകഴിഞ്ഞു 3.00 മുതല്‍ 6.30 വരെ ഫാമിലിക്കുവേണ്ടിയും (മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം) ക്രമീകരിച്ചിരിക്കുന്ന ഏകദിന പരിപാടിക്ക് വിവിധ രീതിയിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.

1.ഫാമിലി ടിക്കറ്റ് €50.00 ( ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രവേശനം ലഭിക്കും)
2.Couple ticket €40.00
3.Single adult €20.00
4. Child €20.00

വാട്ടര്‍ഫോര്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളെയും ‘മാജിക്ക് വിത്ത് എ മിഷന്‍’ എന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക.
ജോര്‍ജ് വര്‍ഗീസ് 0879116831
അനീഷ് ജോണ്‍
0877511224

Scroll To Top