Thursday May 25, 2017
Latest Updates

മഹിന്ദ്ര സെഞ്ചുറോയുടെ പ്രത്യേക പതിപ്പായ റോക്ക്സ്റ്റാറിന് മികച്ച പ്രതികരണം

മഹിന്ദ്ര സെഞ്ചുറോയുടെ പ്രത്യേക പതിപ്പായ റോക്ക്സ്റ്റാറിന് മികച്ച പ്രതികരണം

രുചക്ര വാഹന വിപണിയില്‍ ജനപ്രീതി നേടിയ മഹിന്ദ്ര സെഞ്ചുറോയുടെ പ്രത്യേക പതിപ്പായ റോക്ക്സ്റ്റാറിന് മികച്ച പ്രതികരണം. ഓഗസ്റ്റ് അവസാനം വിപണിയില്‍ എത്തിയ സെഞ്ചുറോയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു വിവിധ ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. റെഡ് , ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങള്‍ ഇടകലര്‍ന്ന ഗ്രാഫിക്‌സ്, ഗോള്‍ഡന്‍ റിബ്‌സ് എന്നീ നിറങ്ങളിലാണ് സെഞ്ചുറോ വിപണിയില്‍ എത്തിയിരിക്കുന്നത്.

കാറുകളില്‍ മാത്രം ലഭ്യമായിരുന്ന ഫ്‌ലിപ്പ് കീ, ഹെഡ് ലാമ്പില്‍ ആറ് പൈലറ്റ് എല്‍ഇഡി, എല്‍ഇഡി ബ്രേക്ക് ലൈറ്റ്, മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, പാസ് സ്വിച്ച് എന്നിവയാണ് റോക്ക്സ്റ്റാറിന്റെ പ്രധാന സവിശേഷതകള്‍.മഹീന്ദ്രയുടെ സ്വന്തം സാങ്കേതികവിദ്യയായ ഇന്റലിജന്റ് എസിഐ 5 ഉപയോഗിച്ചിരിക്കുന്ന 110 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 8.5 ബിഎച്ച്പി കരുത്ത് വഗ്ദാനം ചെയ്യുന്നു.

85.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫൈവ് സ്‌റ്റെപ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍ , ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലോയ് വീല്‍ എന്നിവയും സെഞ്ചുറോയുടെ പ്രധാന സവിശേഷതകളാണ്. 43,700 രൂപയാണ് സെഞ്ചുറോയുടെ എക്‌സ്!ഷോറൂം വില.

Scroll To Top