Tuesday September 25, 2018
Latest Updates

മഹാത്മാഗാന്ധിയുടെ 150ാമത് ജന്മദിനാഘോഷത്തിന് അയര്‍ലണ്ടും ഒരുങ്ങുന്നു,പ്രധാന പരിപാടികള്‍ക്ക് വേദിയാവുക സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ 

മഹാത്മാഗാന്ധിയുടെ 150ാമത് ജന്മദിനാഘോഷത്തിന് അയര്‍ലണ്ടും ഒരുങ്ങുന്നു,പ്രധാന പരിപാടികള്‍ക്ക് വേദിയാവുക സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ 

ഡബ്ലിന്‍:മഹാത്മാഗാന്ധിയുടെ 150 മത് ജന്മദിനം ആഘോഷിക്കാന്‍ അയര്‍ലണ്ടും ഒരുങ്ങുന്നു.ഡബ്ലിനിലെ പ്രശസ്തമായ സെന്റ് പാട്രിക്‌സ് കത്തീഡ്രലിലാണ് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് വൈകിട്ട് 7 മണിയ്ക്ക് ആരംഭിക്കുന്ന പൊതുപരിപാടിയില്‍ രാഷ്ട്രനേതാക്കള്‍ അടക്കമുള്ള അയര്‍ലണ്ടിലെ പൗരപ്രമുഖര്‍ പങ്കെടുക്കും.

പൊതുയോഗത്തിന് ശേഷം നടത്തപ്പെടുന്ന സാംസ്‌കാരിക സന്ധ്യയില്‍ അയര്‍ലണ്ടില്‍ നിന്നും,ഇന്ത്യയില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുക്കാം.മഹാത്മാഗാന്ധിയും,അയര്‍ലണ്ടും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ അനുസ്മരണമായാവും ജന്മദിനാഘോഷം ഒരുക്കുന്നത്.

യൂ എന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ നോണ്‍ വയലന്‍സ് ഡേയോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസിയും,ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ചേര്‍ന്നാണ് ഗാന്ധിജിയുടെ ‘സെന്റിനെനല്‍ ജൂബിലി’ആഘോഷം ഒരുക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top