Thursday April 27, 2017
Latest Updates

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ് : നിലപാട് വ്യക്തമാക്കി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ് : നിലപാട് വ്യക്തമാക്കി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഡബ്ലിന്‍: മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണം നീക്കം ചെയ്യുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ നിലപാട് വ്യക്തമാക്കി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മിഡ് മാര്‍ട്ടിന്‍. സ്ത്രീകളുടെ ശരീരം ഇന്‍കുബേറ്ററല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഭ അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ബാധകമാണ്. 

ഗര്‍ഭസ്ഥ ശിശു രക്ഷപെടാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനാപകടങ്ങളില്‍പ്പെട്ട ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പ്രസവിക്കാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഈ കേസ് വ്യത്യസ്തമാണ്. വ്യത്യസ്തമായ ഓരോ കേസും പ്രത്യേകം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേസുകള്‍ കോടതിയിലേക്കും നിയമ പോരാട്ടത്തിലേക്കും നീങ്ങുന്നത് ഖേദകരമാണെന്നും ബിഷപ്പ് പറഞ്ഞു. 

കോടതിയിലേക്ക് നീങ്ങാതെ ഡോക്ടര്‍മാര്‍ തന്നെ ഈ ആശയക്കുഴപ്പത്തിന് പരിഹാരം കാണ്ടെണ്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള നീക്കം ചെയ്യുന്നത് സംബന്ധിച്ച കേസ് കോടതിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Scroll To Top