Thursday February 23, 2017
Latest Updates

മഴ വരുന്നു ,തണുപ്പും

മഴ വരുന്നു ,തണുപ്പും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കി. വൈകിട്ടോടെ രാജ്യത്ത് പല ഭാഗങ്ങളിലായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടിയോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറില്‍ 130കിലോമീറ്റര്‍ വരെ ശക്തമായ കാറ്റുണ്ടാവുമെന്നും കാലവസ്ഥാനിരീക്ഷണ വകുപ്പ് അറിയിക്കുന്നു. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ ഇന്ന് കൂടുതല്‍ ശക്തിയായി വീശാനുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്.
കൊണാട്ട്, മണ്‍സ്റ്റര്‍ ലെയ്ന്‍സ്റ്റര്‍ തുടങ്ങിയ തീരപ്രദേശങ്ങളിലാണ് കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുക. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ സ്ഥലങ്ങളിലും ശക്തിയോടെ തന്നെ കാറ്റു വീശിയേക്കാം എന്നും അധികൃതര്‍ പറയുന്നു.
9മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കണക്കാക്കിയിരിക്കുന്നു.
രാത്രി മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയും കാറ്റുമുണ്ടാകുമെന്നാണ് ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്.
രാത്രിയോടുകൂടി കാറ്റിന്റെ ശക്തി കുറയുമെന്നും മെറ്റ് എയ്‌റീന്‍ പറയുന്നു. എന്നാല്‍ രാത്രി താപനില 2മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയാനാണ് സാധ്യത.

Scroll To Top