Tuesday February 21, 2017
Latest Updates

മല്‍സരാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച് മുളക് തീറ്റ മത്സരം(വീഡിയോ)

മല്‍സരാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച്  മുളക് തീറ്റ മത്സരം(വീഡിയോ)


കോപ്പന്‍ഹേഗനില്‍ മുളക് തീറ്റ മത്സരം നടന്നു. കോപ്പന്‍ഹേഗനിലെ ഒരു മുളക് കമ്പനിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും എരിവുള്ള ബട്ട് ജോലോക്കിയ അഥവാ ഗോസ്റ്റ് ചില്ലി എന്ന മുളകാണ് മത്സരാര്‍ത്ഥികള്‍ക്ക് തിന്നാന്‍ കൊടുത്തത്. കണ്ണില്‍ നിന്ന് വെള്ളം വരുന്നത്ര എരിവുള്ള മുളകാണിത്. ചെറിയ ചെറിയ പാക്കറ്റുകളില്‍ നിറച്ച ഒരു പെട്ടി നിറയെ മുളകുകളുമായാണ് സംഘാടകര്‍ എത്തിയത്.

തുടര്‍ന്ന് മത്സരത്തിന് എത്തിയവര്‍ ഓരോ മുളക് വീതം സ്വന്തമാക്കി. പലരും മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഭയങ്കര ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ മുളക് തിന്നു തുടങ്ങിയതോടെ പലരുടെയും മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.മുളക് തിന്ന് തുടങ്ങിയതോടെ പലരും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചുപോയി എന്ന പറയുന്നതാകും ശരി.

Scroll To Top