Sunday February 26, 2017
Latest Updates

മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തിന് സമീപം കണ്ടെത്തിയതായി സൂചനകള്‍

മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തിന് സമീപം കണ്ടെത്തിയതായി സൂചനകള്‍

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ എയര്‍ലന്‍സിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ടോണി അബട്ട്. സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യത്തെ തിരച്ചിലിനായി പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

പെര്‍ത്തില്‍ നിന്നും 1500 ദൂരെ മൈല്‍തെക്ക് കിഴക്കായി കടലില്‍ 24 മീറ്ററോളം നീളമുള്ള ,വിമാനത്തിന്റെതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായിയാണ് ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യകതമാക്കിയത്.തിരച്ചിലിനായി കൂടുതല്‍ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയിട്ടുണ്ട്

അതേസമയം അന്വേഷണത്തില്‍ മലേഷ്യയെ സഹായിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ തീരുമാനിച്ചു. അതിനിടെ അനേവഷണ ഉദ്യഗസ്ഥര്‍ക്ക് ചില റഡാര്‍ വിവരങ്ങള്‍കൂടി ലഭിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു.

Scroll To Top