Friday January 20, 2017
Latest Updates

മലാലയും കൈലാഷ് സത്യാര്‍ത്ഥിയും ഇന്ന് നൊബേല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും

മലാലയും കൈലാഷ് സത്യാര്‍ത്ഥിയും ഇന്ന് നൊബേല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും

ഓസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇന്ത്യക്കാരാന്‍ കൈലാഷ് സത്യാര്‍ത്ഥിയും പാക്കിസ്ഥാനി ബാലാവകാശ പ്രവര്‍ത്തക മലായ യൂസഫ്‌സയും ഇന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങും. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ നൊബേല്‍ പീസ് സെന്ററില്‍ വച്ചാണ് സമാധാന നൊബേല്‍ വിതരണം ചെയ്യുന്നത്. പുരസ്‌ക്കാര വിതരണ ചടങ്ങിനോട് അനുബന്ധിച്ച് മലാലയുടെ രക്തം പുരണ്ട വസ്ത്രങ്ങളുടെ പ്രദര്‍ശനം നൊബേല്‍ പീസ് സെന്ററില്‍ ആരംഭിച്ചിരുന്നു.

മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ ദിവസം ധരിച്ച സ്‌കൂള്‍ യൂണിഫോമാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. സമ്മാനത്തുകയായ 6.60 കോടി രൂപ സത്യാര്‍ഥിക്കും യൂസഫ്‌സായിക്കുമായി ഭാഗിച്ചു നല്‍കും. നൊബേല്‍ സമ്മാനം ഇന്ത്യയിലെ കുട്ടികള്‍ക്കായി സമര്‍പ്പിക്കുകയാണെന്നു സത്യാര്‍ഥി പറഞ്ഞു. നൊബേല്‍ പുരസ്‌ക്കാരം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് മലാലയും പ്രതികരിച്ചു.

സമാധാന നൊബേല്‍ ഒഴികെ മറ്റ് പുരസ്‌ക്കാരങ്ങള്‍ സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ വച്ച് ഇന്ന് വിതരണം ചെയ്യും.

Scroll To Top