Friday February 24, 2017
Latest Updates

മലയോരകര്‍ഷകര്‍ക്ക് നേരെ കൊട്ടിയൂരില്‍ ഗ്രനേഡ് പ്രയോഗം :ജീവന്‍ കൊടുക്കേണ്ടി വന്നാലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

മലയോരകര്‍ഷകര്‍ക്ക് നേരെ കൊട്ടിയൂരില്‍ ഗ്രനേഡ് പ്രയോഗം :ജീവന്‍ കൊടുക്കേണ്ടി വന്നാലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

കണ്ണൂര്‍ :കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെ കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ സര്‍വേയ്‌ക്കെത്തിയ കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ബന്ദികളാക്കി. ഉദ്യോഗസ്ഥര്‍ വന്ന ജീപ്പ് അടിച്ചുതകര്‍ത്ത് തോട്ടിലേക്കു തള്ളിയിട്ടു.

സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനേയും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.ബന്ദികളാക്കിയ ഉദ്ദ്യോഗസ്ഥരെ ഇന്ന് രാവിലെ വിട്ടയച്ചെങ്കിലും പിരിഞ്ഞുപോകാതെ ആയിരക്കണക്കിനു നാട്ടുകാര്‍ റോഡ് ഉപരോധം തുടരുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ഉദ്ദ്യോഗസ്ഥരെ രക്ഷിക്കാനെത്തിയ പോലീസിനു നേരെ രൂക്ഷമായ കല്ലേറാനുണ്ടായത്.. നിരവധി പോലീസ് വാഹനങ്ങള്‍ നാട്ടുകാര്‍ തകര്‍ത്തു. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി വന്നവരാണെന്ന ധാരണയാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുന്നതിന് കാരണമായത്.

കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന് മുതല്‍ പൊട്ടംതോടുവരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരം നാട്ടുകാര്‍ തീയിട്ടും മരംമുറിച്ചിട്ടും തടഞ്ഞിരിക്കുകയാണ്. കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം, ഒറ്റപ്ലാവ്, പൊട്ടംതോട്, നെല്ലിയോടി എന്നീ സ്ഥലങ്ങളിലും കണക്കെടുപ്പ് പൂര്‍ത്തിയായെങ്കിലും നാട്ടുകാര്‍ വിവരമറിഞ്ഞിരുന്നില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരുടെ കൈകളില്‍ വനഭൂമിയുടെ അതിര്‍ത്തി വേര്‍തിരിക്കുന്ന ജി.പി.എസ്. മാപ്പും ഉണ്ടായിരുന്നു.

സ്ഥലത്തെത്തിയ വനം പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണ് ശേഖരിച്ചത് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കേന്ദ്ര ഗവ:നിര്‍ദേശപ്രകാരം വനം വകുപ്പിന്റെ സഹായത്തോടെ കേരളത്തിലെ വന മേഖലകളിലെ മണ്ണ്, ഇല വൃക്ഷങ്ങള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനും സര്‍വെ നടത്തുന്നതിനുമായി ബംഗളുരുരുവില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ എന്നവകാശപ്പെട്ട മുഹമ്മദ് പര്‍വേഷ്,സഞ്ജയ് കുമാര്‍,നവീണ്‍കുമാര്‍,ജെ.ലിംകം എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞത്.കൊട്ടിയൂരില്‍ മാടത്തുംകാവില്‍ പരിശോധന നടത്തിയശേഷം പൊട്ടന്‍തോടിലേക്ക് പോകുന്ന വഴിയിലാണ് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞുവച്ചത്. ഇവര്‍ സംഞ്ചരിച്ച വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പോലീസെത്തി ലാത്തി വീശി നാട്ടുകാരെ ഒഴിപ്പിക്കാന്‍ ശ്രമച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമാരംഭിച്ചത്. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു

ബന്ദികളാക്കിയവരെ വനഭൂമിയില്‍നിന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ ആള്‍ത്താമസമുള്ള പ്രദേശങ്ങളിലേക്കു ഇറക്കിക്കൊണ്ടുവന്നെങ്കിലും ഇവരെ വിട്ടയയ്ക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഏത് ശ്രമങ്ങളും തടയണമെന്ന് നാട്ടുകാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ജീവന്‍ കൊടുക്കേണ്ടി വന്നാലും ഒരു കുടിയേറ്റ പ്രദേശത്തു നിന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കുടിയിറങ്ങില്ലെന്ന് ഇടുക്കി ,വയനാട്,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.കുടിയേറ്റക്കാരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങളുടെ തുടക്കമായി വേണം കൊട്ടിയൂരിലെ സമരത്തെ കാണേണ്ടത്.

കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരം നിര്‍ദേശിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ നിഷേധമടക്കമുള്ള സമര പരിപാടികള്‍ക്ക് വഴി തെളിക്കുമെന്ന സൂചനകളാണ് വിവിധ മലയോര പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.like-and-share

Scroll To Top