Wednesday January 25, 2017
Latest Updates

മലയാളി യുവാവ് ആള്‍ അയര്‍ലണ്ട് മെന്‍സ് സിംഗിള്‍ ബാഡ്മിന്‍ടണ്‍ ദേശീയ ചാമ്പ്യനായി

മലയാളി യുവാവ് ആള്‍ അയര്‍ലണ്ട് മെന്‍സ് സിംഗിള്‍ ബാഡ്മിന്‍ടണ്‍ ദേശീയ  ചാമ്പ്യനായി

ഡബ്ലിന്‍: ബാഡ്മിന്‍ടണ്‍ അയര്‍ലണ്ട് സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ മെന്‍സ് സിംഗിള്‍ ബാഡ്മിന്‍ടണ്‍ ദേശീയ  ചാമ്പ്യന്‍ പട്ടം മലയാളി യുവാവിന്.റാതോത്ത് നിന്നുള്ള അങ്കമാലി കിടങ്ങൂര്‍ സ്വദേശി മെജോ വര്‍ഗീസാണ് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനകരമായ ചരിത്രനേട്ടത്തിന് ഉടമയായത്.

ഗ്രേഡ് എഫ് സിംഗിള്‍സ് വിഭാഗത്തിലാണ് മെജോ ചാമ്പ്യനായത്.അയര്‍ലണ്ടില്‍ എമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട നിരവധി കളിക്കാരെ കീഴടക്കിയാണ് മെജോ വിജയം നേടിയത്.കഴിഞ്ഞദിവസം അഞ്ചു റൌണ്ടുകളിലായി ബാലിഡോയലില്‍ നടന്ന മത്സരത്തില്‍ നോക്കൌട്ട് അടിസ്ഥാനത്തിലാണ് മെജോ ഫൈനലില്‍ എത്തിയത്.

കില്‍ബ്രോ നേഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന മെജോ മുന്‍പും നിരവധി മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്

Scroll To Top