Wednesday August 15, 2018
Latest Updates

മലയാളി കരുത്തിന്റെ കോര്‍ക്ക്  തണ്ടേഴ്‌സ് T20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിലേക്ക്

മലയാളി കരുത്തിന്റെ കോര്‍ക്ക്  തണ്ടേഴ്‌സ് T20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിലേക്ക്

കോര്‍ക്ക് :കോര്‍ക്ക് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോര്‍ക്ക് T20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളികളുടെ ടീമായ കോര്‍ക്ക്  തണ്ടേഴ്‌സ് ഫൈനലിലേക്ക്.

കോര്‍ക്കിലെ പ്രമുഖരായ നിരവധി ടീമുകളെ ആദ്യമത്സരങ്ങളില്‍ പരാജയപ്പെടുത്തിയാണ് മലയാളി കരുത്ത് ഫൈനലില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ മാര്‍ഡേയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്വലമായ സെമി ഫൈനല്‍ മത്സരത്തില്‍ കോര്‍ക്ക് കൗണ്ടി ലയണ്‍സിനെ 64 റണ്‍സിന് തറപറ്റിച്ചാണ് കോര്‍ക്ക്  തണ്ടേഴ്‌സ് ഫൈനലില്‍ എത്തിയത്.

ആദ്യം ബാറ്റു ചെയ്ത മലയാളി ടീം 20 ഓവറില്‍ 159 റണ്‍സെടുത്തു.(ജിജോ(33)അരുണ്‍(27)രോഹിത്(18)

രോഹിതെടുത്ത മൂന്നു വിക്കറ്റും,ജിം,ശ്രീജിത്ത് എന്നിവരുടെ രണ്ടു വീതമുള്ള വിക്കറ്റുകളുമടക്കം ഏറ്റുവാങ്ങി പന്ത്രണ്ടാം ഓവറില്‍ കോര്‍ക്ക് കൗണ്ടി ലയണ്‍സ് പുറത്തായി.

ജൂലൈ 25 നാണ് ഫൈനല്‍.മിഡില്‍ട്ടണ്‍ ഹോം ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന ഫൈനല്‍ മാച്ചില്‍ കോര്‍ക്കിലെ ഹാര്‍ലിക്വിന്‍സ് മാസ്റ്റേഴ്സുമായാണ് കോര്‍ക്ക്  തണ്ടേഴ്‌സ് പൊരുതുക.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top