Sunday February 26, 2017
Latest Updates

മലയാളികള്‍ക്ക് പ്രതീക്ഷയുമായി ഐറിഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി :.ഇനി കരാര്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ ജോബ് പെര്‍മിറ്റ് വേണ്ട

മലയാളികള്‍ക്ക് പ്രതീക്ഷയുമായി ഐറിഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി :.ഇനി കരാര്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ ജോബ് പെര്‍മിറ്റ് വേണ്ട

ഡബ്ലിന്‍ : വിദഗ്ധ മേഖലകളില്‍ തൊഴില്‍ പെര്‍മിറ്റ് ആവശ്യമില്ലാതെ കരാര്‍ വ്യവസ്ഥകളില്‍ ജോലി ചെയ്യാനും ,ജോലി കണ്ടെത്താനും അവസരം ഒരുക്കുന്ന നിയമം ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രാബല്യത്തിലായി .

ഐ ടി ,അക്കൌണ്ടന്‍സി ,ബാങ്കിംഗ് ,മെഡിക്കല്‍ തുടങ്ങി നിരവധി വിദഗ്ധ പ്രാവിണ്യമുള്ള ജോലികള്‍ തേടുന്നവര്‍ക്കായി നിശ്ചിത ജോലി സമയമോ ,ജോലി സ്ഥലമോ സ്ഥലമോ ബാധകമാക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ സവിശേഷത .

ഇന്ത്യ ഉള്‍പ്പെടെയുള്ള നോണ്‍ ഇ ഇ എ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരെയാണ് ഈ പ്രത്യേക പദ്ധതിയില്‍( Atypical Working Scheme)ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഐറിഷ് നീതിന്യായ വിഭാഗം തൊഴില്‍ വകുപ്പുമായി ഉണ്ടാക്കിയ ഈ പുതിയ കരാര്‍ പ്രകാരം ഇനി വീടുകളിരുന്നും ജോലിചെയ്യാം . 2013 സെപ്റ്റംബര്‍ 2 മുതല്‍ നിലവിലല്‍ വരുന്ന ഈ സ്‌കീം എംബ്ലോയിമെന്റ് പെര്‍മ്മി റ്റ് നിയമത്തിന്റെ
പരിധിയില്‍ വരാത്ത ഒരു പ്രത്യേക ഹ്രസ്വകാല പദ്ധതിയായാണ് രൂപപ്പെടുത്തിയിരിക്കുന്നത്

ഹ്രസ്വകാല കോണ്ട്രാക്റ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും ,കമ്പനികള്‍ക്കും സംഘടനകള്‍ക്കും ഈ പദ്ധതി ഉപകാരപ്പെടും.

വ്യവസായവിദ്യാഭ്യാസ ബിസ്സിനസ് മേഖലകളില്‍ സാധാരണ കണ്ടുവരുന്ന തൊഴില്‍ വിദഗ്ദ്ധരുടെ ടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റിനു പുറത്തുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍
ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്കായി പെയ്ട് ഇന്റെണ്‍ഷിപ്പിനുള്ള സൌകര്യവും ഇതില്‍ ഉള്‍പ്പെ ടുത്തിയിട്ടുണ്ട്.

INIS( Irish Naturalisation and Immigration Service)മായി സഹകരിച്ച് തൊഴില്‍ മാര്‍ക്കറ്റിലെ സാധ്യതയ്ക്കനുസരിച്ചായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക.

14 ദിവസത്തെ വിസിറ്റിങ്ങിനായി വരുന്നവര്‍ , ബിസിനസ്ആവശ്യങ്ങള്‍ക്കുമായും മറ്റും ആയി 90 ദിവസത്തേക്ക് അയര്‍ലണ്ടില്‍ വന്നിട്ടുള്ളവര്‍ ,തുടങ്ങി ഏതാനം വിഭാഗത്തില്‍ പെട്ടവരെ മാത്രമേ ഈ സ്‌കീമില്‍ അപേക്ഷിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളൂ .
സ്‌കീമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കും.

€250 അപ്ലിക്കേഷന്‍ ഫീസ് അടച്ച് അപേക്ഷയോടൊപ്പം അയര്‍ലണ്ടില്‍ നിശ്ചിത തൊഴില്‍ നല്‍കാന്‍ സന്നദ്ധമായ കമ്പനിയുടെ / വ്യക്തിയുടെ / സംഘടനയുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം . യോഗ്യരായവര്‍ക്ക് വിസ അനുവദിക്കും .

ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉള്ളവര്‍ക്കും നാട്ടില്‍ നിന്നും അപേക്ഷകള്‍ അയച്ച് അറ്റിപ്പിക്കല്‍ പദ്ധതി പ്രകാരം തൊഴില്‍ നേടുന്നതിന് തടസമുണ്ടാവില്ലെന്നു നിയമ വിദഗ്ധര്‍ വ്യക്തമാക്കി .

അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് : http://www.inis.gov.ie/en/INIS/Pages/tAypical%20Working%20Scheme%20Guidelines

താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പുതിയ പദ്ധതി പ്രകാരം കരാര്‍ ജോലിക്ക് അപേക്ഷിക്കാം

IT/Computer Systems Managers; IT/Computer Analysts; Database Administrators/Architects; Business Process Specialists; Messaging & Communications Specialists; IT Architects; IT Security Specialists; IT Project Managers; IT Product Managers; Data Analysts; Web Developers including Social Media Specialists; IT Network Specialists; Computer Programmers; Software Engineers and Software Developers (all languages including JAVA); Application and Computer Testers; Application Developers; Computer Gaming Developers and Designers; Cloud Computing Specialists; IT Legal Specialists including IT Contract Specialists; Localisation Specialists; IT Intellectual Property Specialists; IT-Enabled Education Specialists; IT Foreign Markets Specialists and UI/UX Engineers.

Medical Practitioners; Pharmacists/Pharmacologists and related occupations; Registered Nurses; Specialist Nurses; Dental Practitioners; Clinical Nursing Managers and Advanced Nursing Practitioners.
Medical Radiographers; Audiologists; Dieticians; Medical Scientists; Orthoptists; ECG Technicians; Neuropsychological Measurement Technicians; Biochemists; Vascular Technicians; Respiratory Technicians; Cardiac Catheterisation Technicians and GI Function Technicians.

Electrical Engineers; Chemical and Formulation Engineers/Analysts (including with Active Pharmaceutical Ingredients background); Design and Development; Network; Validation; Product Development; Planning; Process and Quality Control; Regulation Engineers; Industrial Hygiene Engineers; Telecommunications Validation Engineers; Manufacturing Instrumentation and Control Technicians; Electronics Engineering/Applied Physicists.

Researchers; Chemists, Natural Scientists; Biological and Microbiologists; Physicists and Material Scientists and Bio-Pharmaceutical R & D Project Managers.

Chartered and Certified Accountants; Actuaries; Management Consultants; Business Analysts; Compliance Specialists; Risk Analysts/Specialists; Tax Experts; Legal Experts and Credit Specialists

Scroll To Top