Saturday January 21, 2017
Latest Updates

മലയാളികളടക്കം നാലായിരത്തോളം പേര്‍ പുതിയ ഐറിഷ് പൗരന്മാരായി

മലയാളികളടക്കം നാലായിരത്തോളം പേര്‍ പുതിയ ഐറിഷ് പൗരന്മാരായി

ഡബ്ലിന്‍:ഡബ്ലിനില്‍ നടത്തപ്പെട്ട സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ ഇത്തവണയും മലയാളികളുടെ വന്‍സാന്നിദ്ധ്യം. നൂറുകണക്കിന് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പുതിയതായി ഐറിഷ് പൗരത്വം സ്വീകരിച്ചു.വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വീണ്ടുമൊരു സിറ്റിസണ്‍ഷിപ്പ് സെറിമണിക്കുകൂടി വേദിയായി.raju t

ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ നാല് വ്യത്യസ്ത സെറിമണികളാണ് നടത്തപ്പെട്ടത്.

രാവിലെ എട്ടുമണിയ്ക്ക് മുന്‍പ് തന്നെ ചടങ്ങില്‍ പങ്കെടുക്കാനുള്ളവര്‍ എത്തിച്ചേര്‍ന്നു തുടങ്ങിയിരുന്നു .തുടര്‍ന്ന് ഗാര്‍ഡ ബാന്‍ഡ് അലപിക്കപ്പെട്ടു .9.30 ഓടെ മന്ത്രി അലന്‍ ഷാറ്റര്‍ വേദിയിലെത്തി.

പതിവുപോലെ മലയാളികള്‍ വന്‍തോതില്‍ പങ്കെടുത്ത സെറിമണിയായിരുന്നു ഇന്ന് നടന്നതും .ആദ്യത്തെ സെറിമണിയ്ക്ക് മാത്രം എണ്‍പതോളം മലയാളികള്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ 121 രാജ്യങ്ങളില്‍ നിന്നുള്ള 3931 പേരാണ് ഐറിഷ് പൗരന്‍മാരായി മാറിയത്.ചടങ്ങിനെത്തിയ മന്ത്രി അലന്‍ ഷാറ്റര്‍ പത്രപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ചത് കാരണം സെറിമണി ദേശീയ ശ്രദ്ധനേടിയിരുന്നു.alen shat

Scroll To Top