Friday January 20, 2017
Latest Updates

മലയാളം ഓള്‍ അയര്‍ലണ്ട് ക്വിസ് 2014 :മെല്‍ബിന്‍-കിരണ്‍ ടീമിന് ഒന്നാം സ്ഥാനം ; ജേക്കബ് ജോയല്‍- അലന്‍ സാവിയോ ടീം രണ്ടാം സ്ഥാനത്ത്

മലയാളം ഓള്‍ അയര്‍ലണ്ട് ക്വിസ് 2014 :മെല്‍ബിന്‍-കിരണ്‍ ടീമിന് ഒന്നാം സ്ഥാനം ; ജേക്കബ് ജോയല്‍- അലന്‍ സാവിയോ  ടീം രണ്ടാം സ്ഥാനത്ത്

ഡബ്ലിന്‍: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി അയര്‍ലണ്ടിലെ പ്രമുഖ കലാ
സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന ഓള്‍ അയര്‍ലണ്ട്
ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം ഫിംഗ്ലസില്‍ നിന്നുള്ള മെല്‍ബിന്‍
ഡേവിഡ് ,കിരണ്‍ വില്‍സണ്‍ എന്നിവര്‍ അടങ്ങിയ ടീം വിശ്വാസ് (75 പോയിന്റ് )
കരസ്ഥമാക്കി .

ബ്ലാക്ക്‌റോക്ക് മേഖലയെ പ്രതിനിധീകരിച്ച ജേക്കബ് ജോയല്‍ ,അലന്‍ സാവിയോ
ജേക്കബ് എന്നിവര്‍ ഉള്‍പ്പെട്ട ടോപ് ഇന്‍ ടൌണ്‍ ടീം (70 പോയിന്റ് ) രണ്ടാം
സ്ഥാനം സ്ഥാനം നേടി.

മൂന്നാം സ്ഥാനം ജോയല്‍ ബിനു ,കെവിന്‍ സില്‍വസ്റ്റര്‍ (ഡ്രോഗഡ ) എന്നിവര്‍
അടങ്ങുന്ന സ്‌പൈസ് ബസാര്‍ ടീമും ,നാലാം സ്ഥാനം ടീം വിസ കെയര്‍ അംഗങ്ങളായ
ലെസ്ലിന്‍ വിനോദ് ,അലന്‍ സെബാസ്റ്റ്യന്‍ (സാന്‍ഡിഫോര്‍ഡ് ) എന്നിവരും
കരസ്ഥമാക്കി .

കഴിഞ്ഞ ശനിയാഴ്ച ലുക്കനിലുള്ള യൂറേഷ്യ ഹാളില്‍ വച്ച് നടന്ന മത്സരം ഉദയ് നൂറനാട് ഉദ്ഘാടനം ചെയ്തു നാല്പതോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അലക്‌സ് ജേക്കബ് ക്വിസ് മാസ്റ്ററായിരുന്നു.

അവതാരകയായി അഗ്‌നേല്‍ ജേക്കബും ,സ്‌കോറര്‍മാരായി  രാജേഷ്  ഉണ്ണിത്താന്‍,വറുഗീസ്‌ജോയ് എന്നിവരും പ്രവര്‍ത്തിച്ചു.ഓഡിയോ വീഡിയോ സംവിധാനം കിരണ്‍ ബാബു നിര്‍വഹിച്ചു

പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ
10 ടീമുകളാണ് സെമി ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ നിന്നും  4 ടീമുകളാണ് ഫൈനലില്‍ പ്രവേശിച്ചത്. അജിത് കേശവന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യകം തയ്യാറാക്കിയ വേദിയിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.

വിജയികള്‍ക്ക് ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ നിന്നും ഇലക്ട്രോണിക്‌സ് ഡിഗ്രിയില്‍ ഒന്നാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായ , രേഷ്മ ബാലചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളുടെ ബൗദ്ധിക തലത്തിലുള്ള അറിവും മത്സരബുദ്ധിയും കൊണ്ട് ആവേശം
വിതറിയ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ,അവരെ അതിനു
സജ്ജരാകിയ മാതാപിതാക്കന്മാര്‍ക്കും , ക്വിസ് പ്രോഗ്രാം സ്‌പോണ്‍സര്‍മാര്‍ക്കും
‘മലയാളം’ നന്ദിയും അഭിനന്ദനവും അറിയിച്ചു

 ഒന്നാം സ്ഥാനം നേടിയ മെല്‍ബിന്‍ ഡേവിഡ് കിരണ്‍ വില്‍സണ്‍ (ഫിംഗ്ലസ് ) ടീമിന് രേഷ്മ ബാലചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു


ഒന്നാം സ്ഥാനം നേടിയ മെല്‍ബിന്‍ ഡേവിഡ് കിരണ്‍ വില്‍സണ്‍ (ഫിംഗ്ലസ് ) ടീമിന് രേഷ്മ ബാലചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

അലന്‍ സാവിയോ ജേക്കബ്, ജേക്കബ് ജോയല്‍ (ബ്ലാക്ക്‌റോക്ക് )

അലന്‍ സാവിയോ
ജേക്കബ്, ജേക്കബ് ജോയല്‍ (ബ്ലാക്ക്‌റോക്ക് )

ജോയല്‍ ബിനു ,കെവിന്‍ സില്‍വസ്റ്റര്‍ (ഡ്രോഗഡ )

ജോയല്‍ ബിനു ,കെവിന്‍ സില്‍വസ്റ്റര്‍ (ഡ്രോഗഡ )

ലെസ്ലിന്‍ വിനോദ് ,അലന്‍ സെബാസ്റ്റ്യന്‍ (സാന്‍ഡിഫോര്‍ഡ് )

ലെസ്ലിന്‍ വിനോദ് ,അലന്‍ സെബാസ്റ്റ്യന്‍ (സാന്‍ഡിഫോര്‍ഡ് )

aiqc14 8aiqc14 9

Scroll To Top