Friday August 17, 2018
Latest Updates

‘മലയാളം’ ഒരുക്കുന്ന സംവാദം ഇന്ന് വൈകിട്ട് യൂറേഷ്യ ഹാളില്‍ :ഫ്രാന്‍സിസ് ഫിറ്റ്സ് ജറാള്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നു

‘മലയാളം’ ഒരുക്കുന്ന സംവാദം ഇന്ന് വൈകിട്ട് യൂറേഷ്യ ഹാളില്‍ :ഫ്രാന്‍സിസ് ഫിറ്റ്സ് ജറാള്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളികളുടെ ആഭിമുഖ്യത്തില്‍ കലാ സാംസ്‌കാരിക സംഘടനായ ‘മലയാളം’ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന എട്ടാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള സംവാദം ഇന്ന് വൈകിട്ട് കൃത്യം 5 മണിയ്ക്ക് ലൂക്കനിലെ യൂറേഷ്യ ഹാളില്‍ നടത്തപ്പെടും.

മേയ് 25 ന് നടത്തപ്പെടുന്ന റഫറണ്ടത്തിന് മുന്നോടിയായി ഒരുക്കുന്ന സംവാദത്തില്‍ മുന്‍ ഉപപ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡ്,ഇന്റര്‍നാഷ്ണല്‍ ട്രെയ്നര്‍ ഹ്യുഗ്‌സ് ഹാവാര്‍ഡ്,നോ പക്ഷത്തിന്റെ ശക്തയായ നേതാക്കളും ,ലൗ ബോത്ത് കാമ്പയിനറുമായ തെരേസ മൊയ്ലാന്‍,പൗളീന കോര്‍ണര്‍, ഐറിഷ് പീസ് കമ്മീഷണര്‍ ഡോ.പൂരി,പ്രശാന്ത് ശുക്ല തുടങ്ങിയവരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

കൃത്യം5 മണിക്കു തന്നെ ആരംഭിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നവക്കു’ യെസ് ‘പക്ഷത്തോ ‘നോ ‘പക്ഷത്തോ അല്ലെങ്കില്‍ സദസ്സിലോ തങ്ങളുടെ താത്പര്യമനുസരിച്ചു ഇരിക്കാവുന്നതാണ്.വളരെ സുപ്രധാനമായ ഈ റെഫറണ്ടത്തില്‍ പ്രോലൈഫ് പ്രോ ചോയ്‌സ് പക്ഷങ്ങളുടെ നിലപാടുകള്‍ പരസ്പരം മനസിലാക്കാനും വോട്ടു ചെയ്യുന്നതിന് മുന്പായി ശരിയായ തീരുമാനമെടുക്കാനും മലയാളികളെ പ്രാപ്തമാക്കുന്ന ഈ സംവാദ ത്തിലേക്കു എല്ലാ മലയാളികളുടെയും. സാന്നിധ്യം പ്രതീക്ഷിക്കുന്നതായി. ‘മലയാളം’സംഘടന അറിയിച്ചു

Scroll To Top