Saturday October 20, 2018
Latest Updates

‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 19 ന് താലയില്‍ 

‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 19 ന് താലയില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 19 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു.സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ള പൊതു അവധി ദിനമാണ് ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ജൂനിയര്‍ (8 to 12 years) ,സീനിയര്‍(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം.

SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധീകരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ,വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും.

രണ്ടു പേര്‍ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത്.ഒരു ടീമിനുള്ള രെജിസ്‌ട്രേഷന്‍ ഫീസ് 20 യൂറോ ആയിരിക്കും.രാവിലെ 11 .30 ന് രെജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് മത്സരം ആരംഭിക്കും.മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ക്കുശേഷം വിജയികളാകുന്ന ടീമുകള്‍ക്ക് ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കുന്ന കുട്ടികള്‍ മാര്‍ച്ച് 9 നു മുന്‍പായിപേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനും മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ‘മലയാളം’ ഭാരവാഹികള്‍ അറിയിക്കുന്നു .

പ്രദീപ് 0871390007
അലക്‌സ് 0871237342
ബിപിന്‍ ചന്ദ് 0894492321
കിരണ്‍ 0872160733

Scroll To Top