Thursday September 21, 2017
Latest Updates

മലയാളം അവതരിപ്പിക്കുന്ന ‘സംഗീത സന്ധ്യ; ജൂലൈ 16 ന്

മലയാളം അവതരിപ്പിക്കുന്ന ‘സംഗീത സന്ധ്യ; ജൂലൈ 16 ന്

ഡബ്ലിന്‍:മലയാളിയ്ക്ക് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി മലയാളം സംഘടന ഐറിഷ് മലയാളികള്‍ക്കായി ഒരുക്കുന്ന ഡെയ് ലി   ഡിലൈറ്റ് ‘സംഗീത സന്ധ്യ’ ജൂലൈ 16 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ പാമേഴ്‌സ് ടൗണില്‍ അരങ്ങേറുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഗായകരായ സാബു ജോസഫും, ബിനു കെ പിയും നേതൃത്വം നല്‍കി മറ്റു പ്രമുഖ ഗായകരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ‘മലയാളം’ ഈ മനോഹര കലാ സന്ധ്യ ഒരുക്കുന്നത്.

കരോക്കെ ഗാനമേള അരങ്ങ് വാഴുന്ന ഈ കാലത്ത് സംഗീത പ്രേമികള്‍ എന്നും ഇഷ്ടപ്പെടുന്ന സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടിയ തികച്ചും വ്യത്യസ്തമായ ഒരു സായാഹ്നമായിരിക്കും ജൂലൈ 16 ന് അരങ്ങേറുന്നത് .

അനശ്വര സംഗീതം നമുക്ക് സമ്മാനിച്ച പ്രതിഭകളെ സ്മരിക്കാന്‍,കേള്‍ക്കാനെന്നും കൊതിക്കുന്ന ഗാനങ്ങളുടെ കൂടെ ഒരു നല്ല സായാഹ്നം പങ്കിടാന്‍ ,ഏവരെയും മലയാളം ഹൃദയപൂര്‍വം സ്വാഗതം ചെയ്യന്നതായി മലയാളം ഭാരവാഹികള്‍ അറിയിച്ചു.

ഡെയ്ലി ഡിലൈറ്റ് ‘സംഗീത സന്ധ്യയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 
Pradeep -0871390007
Alex-0860144927
Vijay-0877211654.

Scroll To Top