Friday December 15, 2017
Latest Updates

മലയാളം’ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഹെല്‍പ് ലൈന്‍ ലോഞ്ചിംഗും സെമിനാറും ഓഗസ്റ്റ് 27 ന് ഡബ്ലിനില്‍ 

മലയാളം’ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഹെല്‍പ് ലൈന്‍ ലോഞ്ചിംഗും സെമിനാറും ഓഗസ്റ്റ് 27 ന് ഡബ്ലിനില്‍ 

ഡബ്ലിന്‍:കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവസാന്നിധ്യമായി പ്രവര്‍ത്തിച്ചു വന്ന മലയാളം സംഘടന ,അയര്‍ലണ്ടിലെ തന്നെ പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു.

ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തില്‍ ഒരുപാട് സ്വപ്നങ്ങളുമായി നാട്ടില്‍ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാര്‍ഥിസമൂഹം ഒരു നല്ല ശതമാനം തന്നെ വരും.അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി , അവരുടെ ജീവിത രീതികളും , പ്രധാനമായി നേരിടേണ്ടി വരുന്ന കടമ്പകളിലേക്കും ഒരു എത്തിനോട്ടം എന്ന ആശയവുമായി ‘ഞങ്ങളുടെ ശബ്ദം ‘ എന്ന പേരില്‍ മലയാളം ഒരു സംവാദം ഒരുക്കുന്നു.

അതോടൊപ്പം തന്നെ M4youth (മലയാളം ഫോര്‍ യൂത്ത് ) എന്ന പേരില്‍ ഒരു ഹെല്‍പ്ലൈനും സംഘടന ലോഞ്ച് ചെയ്യുന്നു.മലയാളത്തിന്റെ വെബ്സൈറ്റില്‍ M4youth എന്ന പേരില്‍ ഒരു ഫോറം വിദ്യാര്‍ത്ഥികള്‍ക്കായി വരുന്ന ആഴ്ചകളില്‍ സജീകരിക്കുന്നതായിരിക്കും.

YES( യൂത്ത് എംപവര്‍മെന്റ് സെമിനാര്) എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി യുവജനങ്ങള്‍ക്കായി സെമിനാറുകള്‍ സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന മലയാളം , M4youth എന്ന ഈ പുതിയ നീക്കം അയര്‍ലണ്ടിലെ തന്നെ അത്തരത്തിലുള്ള ഒരു പുതിയ സംരംഭവും വരും വര്‍ഷങ്ങളില്‍ പ്രവാസി വിദ്യാര്‍ത്ഥി സമൂഹത്തിന് ഒട്ടേറെ ഉതകുന്നതുമായ ഒരു നീക്കം തന്നെ ആയിരിക്കും എന്ന് സംഘാടകര്‍ കരുതുന്നു..

‘ഞങ്ങളുടെ ശബ്ദം ‘ ചര്‍ച്ചയും M4youth ലോഞ്ചിങ്ങും ഓഗസ്റ്റ് മാസം 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡബ്ലിന്‍ കേബിള്‍ സ്ട്രീറ്റിലുള്ള മക്കാട്ടി അവന്യൂ ഹാളില്‍ വെച്ച് നടത്തപ്പെടുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
പ്രദീപ് ചന്ദ്രന്‍ 0871390007
അലക്‌സ് ജേക്കബ് 0871237342
കിരണ്‍ ബാബു 0872160733
വിനു നാരായണന്‍ 0894691279

Scroll To Top