Sunday October 21, 2018
Latest Updates

മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താ ഇതാദ്യമായി അയര്‍ലണ്ടിലെത്തുന്നു,ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം 

മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താ ഇതാദ്യമായി അയര്‍ലണ്ടിലെത്തുന്നു,ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം 

ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സഭയുടെ അധിപന്‍ റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഡബ്ലിനിലെത്തും.

ഇതാദ്യമാണ് മലങ്കര മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തുന്നത് .ജൂണ്‍ 13 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് അയര്‍ലണ്ടിലെ സഭാ നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്ന് വൈകിട്ട് 6.30 ന് അയര്‍ലണ്ടിലെ സഭയുടെ ആസ്ഥാനമായ താലയിലെ സെന്റ് മലൂറിയന്‍സ് പള്ളിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.അയര്‍ലണ്ടില്‍ നിന്നുമുള്ള നാല്  കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

തുടര്‍ന്ന് അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് ഡബ്ലിന്‍ നാഗരാവലി ഒരുക്കുന്ന സ്വീകരണ യോഗത്തില്‍ ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മൈക്കിള്‍ ജാക്‌സണ്‍,യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മോര്‍ തിമോത്തിയോസ് തിരുമേനി,അയര്‍ലണ്ടിലെ സഹോദരസഭകളില്‍ നിന്നുള്ള അഭിവന്ദ്യ വൈദീകര്‍,പൗര പ്രമുഖര്‍,സംഘടനാ ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കും.

റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ പട്ടത്വ ശുശ്രൂഷയുടെ അറുപതാം വാര്‍ഷികവും,തിരുമേനിയുടെ എണ്‍പത്തിയെട്ടാം ജന്മദിനാഘോഷവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

ഇതാദ്യമായി അയര്‍ലണ്ടിലെത്തുന്ന സഭാധ്യക്ഷനെ സ്വീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് അയര്‍ലണ്ടിലെ മാര്‍ത്തോമ സഭാവിശ്വാസികള്‍ നടത്തിവരുന്നതെന്ന് സഭാ സെക്രട്ടറി ജോജി അബ്രഹാമും, വികാരി യുടെ ചുമതലയുള്ള റവ.ഷിബു കുര്യനും അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top