Tuesday February 21, 2017
Latest Updates

മറ്റുള്ളവരെ കാക്കുന്നതും ,വിശ്വസ്തത പുലര്‍ത്തുന്നതും ഐറിഷ്‌കാരന്റെ മുഖമുദ്രയാക്കണം :പ്രസിഡണ്ട്

മറ്റുള്ളവരെ കാക്കുന്നതും ,വിശ്വസ്തത പുലര്‍ത്തുന്നതും ഐറിഷ്‌കാരന്റെ മുഖമുദ്രയാക്കണം :പ്രസിഡണ്ട്

ഡബ്ലിന്‍ :മറ്റുള്ളവരെ കരുതലോടെ കാക്കുന്നവരും , വിശ്വാസ്യത കാത്തു സൂക്ഷിക്കാനുമുള്ള ഗുണങ്ങള്‍ പാലിക്കുന്നവരുമായ് വേണം ഐറിഷ് ജനത പുതുവര്‍ഷത്തില്‍ അറിയപ്പെടെണ്ടതെന്ന് ഐറിഷ് പ്രസിഡണ്ട്
ഐറിഷുകാര്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുകയായിരുന്നു പ്രസിഡണ്ട് മൈക്കള്‍ ഡി ഹിഗ്ഗിന്‍സ്.
ഈ അടുത്തകാലത്ത് ഐറിഷുകാര്‍ കാട്ടിയ മികച്ച സഹകരണമനോഭാവം അടുത്ത വര്‍ഷങ്ങളിലും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളായി കഴിയുന്ന ഐറിഷുകാര്‍ക്കും മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിപ്പോയവര്‍ക്കും മാതൃരാജ്യത്തിന്റെ ചുവടുപിടിച്ചു ജീവിക്കുന്ന ഐറിഷുകാര്‍ക്കും പ്രസിഡണ്ട് സന്തുഷ്ടപൂര്‍ണ്ണമായ ക്രിസ്തുമസ് ആശംസിച്ചു.
ജീവിതത്തിലും ദേശീയതയിലും ആഗോളതലത്തിലും പാലിക്കപ്പെടേണ്ട എത്തിക്‌സിനെപ്പറ്റി കൂടുതലായി ചര്‍ച്ചകള്‍ 2014 ല്‍ സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

വളരെയധികം ത്യാഗങ്ങളും കഠിനാധ്വാനവും ആവശ്യമായി വരുമെങ്കിലും ഇവ തങ്ങളുടെ സാമ്പത്തിക സാമൂഹിക അവസ്ഥകളെ മികച്ചരീതിയിലുള്ളതാക്കുമെന്നാണ് പ്രസിഡണ്ട് വിശ്വസിക്കുന്നത്.
സംരക്ഷണവും ഏകതയും ഉത്തരവാദിത്വവും വിശ്വാസവും എല്ലാം ചേര്‍ന്നതാണ്’ ഐറിഷ്‌ന’സ്സായി പറയപ്പെടേണ്ടതെന്നും ഐറിഷുകാര്‍ അതിനായി പരിശ്രമിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകളും അടുത്ത വര്‍ഷം ജന നന്മയ്ക്കായി തന്നെ മാറ്റിവയ്ക്കുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മാസം അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം ദൃഢമാക്കാനായി യുകെ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും പ്രസിഡണ്ട് അറിയിച്ചു.

Scroll To Top