Thursday October 18, 2018
Latest Updates

മര്‍ഫി വിശ്വാസം കാത്തു,ഫിനാഫാളിന്റെ 44 അംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നത് തുണയായി 

മര്‍ഫി വിശ്വാസം കാത്തു,ഫിനാഫാളിന്റെ 44 അംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നത് തുണയായി 

ഡബ്ലിന്‍:ഭവനമന്ത്രി ഓവന്‍ മര്‍ഫിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫിന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാല്പത്തി ഒമ്പതിനെതിരെ അന്പത്തി ഒന്‍പതു വോട്ടുകള്‍ക്കു പരാജയപെട്ടു.ഫിനാഫാളിന്റെ ആകെയുള്ള 44 അംഗങ്ങളും വോട്ടിംഗില്‍ നിന്നും വിട്ടു നിന്നത് സര്‍ക്കാരിന് തുണയായി

രാജ്യത്തു രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭവന പ്രതിസന്ധിയില്‍ മര്‍ഫിയുടെ അനങ്ങാപ്പാറ നയങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു .ഭവനമന്ത്രിയെ പരസ്യമായി എതിര്‍ത്തു വന്ന കാതെറിന്‍ ബേണും അവസാനം അവിശ്വാസത്തെ എതിര്‍ത്താണ് പക്ഷെ വോട്ടു ചെയ്തത്.

ഇന്നലെ പ്രധാനമന്ത്രി വരദ്കര്‍ ഭവനമന്ത്രി മര്‍ഫി എന്നിവരുമായി ചര്‍ച്ച നടത്തിയ തന്റെ നിലപാട് മയപ്പെടുത്തയിരുന്നു നേരത്തെ മര്‍ഫിയുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന മന്ത്രിസഭാംഗമായ കാതെറിന്‍ ബേണ്‍ വിശ്വാസവോട്ടു നല്‍കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു എന്നാല്‍ ഇതിനോട് പ്രധാനമന്ത്രി വരദ്കര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് വോട്ടെടുപ്പില്‍ സഹകരിച്ചില്ലെങ്കില്‍ കാതെറിനും മന്ത്രിസഭയില്‍ ഇടം കാണില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ധനകാര്യമന്ത്രി പാസ്‌കല്‍ ഡോനഗ്, ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് എന്നിവരും മര്‍ഫിക് പരസ്യ പിന്തുണ അറിയിച്ചിരുന്നു.

ഇഞ്ചിക്കോറില്‍ നഴ്‌സുമാര്‍ക്കടക്കമുള്ള ഹൗസിങ് പ്ലാന്‍ അവതരിപ്പിച്ചപ്പോളാണ് കാതെറിന്‍ തന്റെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത് നിലവിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ടു വേണം പുതിയ പദ്ധതികള്‍ എന്നായിരുന്നു കാതെറിന്റെ പക്ഷം. പുതിയ പദ്ധതി പ്രകാരം 470 വീടുകളില്‍ മുപ്പതു ശതമാനം സോഷ്യല്‍
ഹൗസിങിനായി നീക്കി വെക്കും അറുപതു ശതമാനം മധ്യനിരവരുമാനമുള്ളവര്‍ക്കായി നീക്കിവെയ്ക്കും ബാക്കിയുള്ള പത്തു ശതമാനം അര്‍ഹരായവര്‍ക്കു വാടകക്കും നല്‍കും

ഫിയാന ഫാള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിനെ സിന്‍ ഫിന്‍ നേതാവ് ഏവൂന് ഒബ്രെയ്ന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത് തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിന്റെ പേടിയാണ് പാര്‍ട്ടിക്ക് എന്നാണ് അദ്ദേഹം പ്രതികരിച്ചത് പതിനായിരക്കണക്കിനാളുകള്‍ക്ക് വികലമായ ഗവണ്മെന്റ നടപടികളില്‍ അടിയന്തര സഹായം ലഭിക്കേണ്ടതുണ്ട് അദ്ദേഹം തുടര്‍ന്നു. അതേ സമയം ആയിരകണക്കിന് വീടുകളുടെ നിര്‍മാണം ധൃതഗതിയില്‍ തുടരുകയാണെന്നും പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുമെന്നുമാണ് മര്‍ഫിയുടെ പ്രതികരണം

Scroll To Top