Monday May 29, 2017
Latest Updates

മരുന്നുകള്ളന്മാര്‍ ‘നല്ല’ കള്ളന്മാര്‍ 

മരുന്നുകള്ളന്മാര്‍ ‘നല്ല’ കള്ളന്മാര്‍ 

കുട്ടികളുടെ ആംബുലന്‍സില്‍ നിന്ന് 800 യൂറോയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മോഷണം പോയി. പോര്‍ട്ട്‌ലീഷില്‍ നടക്കുന്ന പ്ലവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അടിയന്തര സേവനത്തിന് എത്തിയ ആംബുലന്‍സില്‍ നിന്നാണ് ഉപകരണങ്ങള്‍ മോഷണം പോയത്. 

ഇന്നലെ രാവിലെയാണ് മോഷണം നടന്നത്. കുട്ടികള്‍ക്കുള്ള ആംബുലന്‍സില്‍ നിന്നാണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷണം പോയത്. ആംബുലന്‍സ് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു ഫോണ്‍ കോളിന് മറുപടി നല്‍കാനായി ജീവനക്കാര്‍ മാറിയ സമയത്താണ് മോഷണം നടന്നത്.

ഏതെങ്കിലും കുട്ടികള്‍ക്ക് അടിയന്തര ചികിത്സനല്‍കാനായി ഏതോ നല്ല മനുഷ്യരാവാം ഇത് ചെയ്തതെന്ന് സമാധാനിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.’നല്ല കള്ളന്‍’ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നാല്‍ അറിയിക്കണമെന്ന് അടുത്തുള്ള ഫാര്‍മസികളെയൊക്കെ അറിയിച്ചു കാത്തിരിക്കുകയാണ് അധികൃതര്‍ 

Scroll To Top