Saturday January 21, 2017
Latest Updates

മരണവീട് പോലെ എ ഐ സി സി ആസ്ഥാനം ,നേതാക്കള്‍ മുങ്ങി 

മരണവീട് പോലെ എ ഐ സി സി ആസ്ഥാനം ,നേതാക്കള്‍ മുങ്ങി 

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പുരോഗമിക്കവേ ആളും ആരവവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസ്. 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് നേതാക്കള്‍ പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.

രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ തമ്പടിച്ചെങ്കിലും നേതാക്കള്‍ പലരും വീട്ടിലിരുന്നു തന്നെ ടെലിവിഷനിലൂടെ കാണുകയാണെന്ന വിവരമാണ് ലഭിച്ചത്.
ആദ്യ ട്രെന്‍ഡില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കിയതോടെയാണ് നേതാക്കള്‍ വിട്ടുനിന്നത്. അതിനിടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്നു വിട്ടുനിന്നതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പഴി കേട്ടിരുന്നു. രാഹുലിന്റെ അസാന്നിധ്യത്തിന് അദ്ദേഹം സ്ഥലത്തില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സോണിയയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
കോണ്‍ഗ്രസിനെ ഇത്തവണ തിരഞ്ഞെടുപ്പില്‍ നയിച്ചത് രാഹുല്‍ ആയിരുന്നു. കോണ്‍ഗ്രസ് എക്കാലത്തേയും വലിയ തിരിച്ചടിയാണ് രാഹുലിന്റെ നേതൃത്വത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

Scroll To Top