Sunday February 26, 2017
Latest Updates

മരണഭീതി വേണ്ട; ക്യാന്‍സര്‍ പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാനാകുമെന്ന് ഗവേഷകര്‍

മരണഭീതി വേണ്ട; ക്യാന്‍സര്‍ പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാനാകുമെന്ന് ഗവേഷകര്‍

ഡബ്ലിന്‍: ക്യാന്‍സര്‍ ഇനി മുതല്‍ മരണ കാരണമാകുന്ന രോഗമല്ലെന്ന് ഗവേഷകര്‍. ക്യാന്‍സറിനെ തുരത്തി മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ഗവേഷണം ബ്രിട്ടനില്‍ പുരോഗമിക്കുന്നു. അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനകം ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്ന ചികിത്സ രീതി വികസിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രലോകം. ബ്രിട്ടനിലെ പ്രമുഖ ക്യാന്‍സര്‍ ഗവേഷകനായ ജെറാര്‍ഡ് ഇവാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഗവേഷണം വിജയിച്ചാല്‍ അടുത്ത തലമുറയ്‌ക്കെങ്കിലും ക്യാന്‍സര്‍ മൂലമുള്ള മരണഭീതി ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിതക പരിവര്‍ത്തനം സംബന്ധിച്ച പഠനം ക്യാന്‍സറിനെ ചെറുക്കാനുള്ള ചില ചികിത്സ രീതികളിലേക്ക് വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ ചികിത്സ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനിതക പരിവര്‍ത്തനം സംബന്ധിച്ച പഠനം ക്യാന്‍സര്‍ ചികിത്സ രംഗത്ത് ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ക്യാന്‍സര്‍ ബാധിതമായ കോശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ നിന്നെ ക്യാന്‍സറിനെ ഇല്ലാതാക്കാനുള്ള ഗവേഷണങ്ങളാണ് നടന്നു വരുന്നത്. വരുന്ന ആഴ്ച അയര്‍ലണ്ടിലെ ക്യാന്‍സര്‍ ഗവേഷകരുമായി നടക്കുന്ന ഒരു കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഡബ്ലിന്‍ 2 ലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ ഏപ്രില്‍ 30 നാണ് പരിപാടി. പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇവാനെ കൂടാതെ ക്യാന്‍സര്‍ ഗവേഷണ രംഗത്ത് ലോകപ്രശസ്തരായ പല ഗവേഷകരും പങ്കെടുക്കുന്നുണ്ട്.

Scroll To Top