Sunday January 22, 2017
Latest Updates

മയക്കുമരുന്ന് കടത്താന്‍ ഗാര്‍ഡ തന്നെ ഒത്താശ ചെയ്യുന്നതായി ടിഡി ലൂക്ക് ഫ്‌ലനാഗന്‍

മയക്കുമരുന്ന് കടത്താന്‍ ഗാര്‍ഡ തന്നെ ഒത്താശ ചെയ്യുന്നതായി ടിഡി ലൂക്ക് ഫ്‌ലനാഗന്‍

ഡബ്ലിന്‍: മയക്കുമരുന്ന് വില്പ്പനയ്ക്ക് മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ തന്നെ നേതൃത്വം നല്കുന്നതായി ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ലൂക്ക് ഫ്‌ലനാഗന്‍.ചെറുപ്പക്കാരെ മയക്കുമരുന്ന് വില്‍പ്പനയിലേക്ക് ആകര്‍ഷിക്കാന്‍ ഗാര്‍ഡ അധികൃതര്‍
തന്നെ നേതൃത്വം നല്കുന്നതായി തനിക്ക് രഹസ്യ വിവരം ലഭിച്ചുവെന്നാണ് ഫ്‌ലാനാഗന്റെ വെളിപ്പെടുത്തല്‍. ഇന്നലെ പാര്‍ലമെന്റിലാണ് ലൂക്ക് ഫ്‌ലനാഗന്‍ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിഎടുക്കുന്നുണ്ടെന്ന പ്രതീതി പ്രച്ചരിപ്പിക്കുന്നതിനാണ് ഗാര്‍ഡ ഇത്തരത്തില്‍
മയക്കുമരുന്ന് കടത്തുന്നതിന് ഒത്താശ ചെയ്യുന്നത് എന്നും ഫ്‌ലാനാഗാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം വിസില്‍ ബ്ലോവര്‍മാരായി ഗാര്‍ഡയ്ക്ക് മുന്നറിയിപ്പ് നല്കുന്നവരെ ഗാര്‍ഡ അധികൃതര്‍ അവഗണിക്കുകയും ഒറ്റുകാരായി കാണുകയും ചെയ്യുന്നതായി ഫ്‌ലാഗന്‍ആരോപിച്ചു. ഈ വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ഫ്‌ലനാഗന്‍  ആവശ്യപ്പെട്ടു. ഫ്‌ലനാഗന്‍ ഉന്നയിച്ചത് പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗാര്‍ഡ ഒംബുഡ്‌സ്മാനെ നിയമിക്കുമെന്ന് മന്ത്രി മറുപടി നല്കി. ലേബര്‍ പാര്‍ട്ടിയും ഗവണ്‍മെന്റും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു ഗാര്‍ഡ അതോറിറ്റി സ്ഥാപിക്കുന്ന കാര്യവും
പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

Scroll To Top